മെൽബണ്‍: മെൽബണിൽ ഹ്രസ്വ സന്ദർശത്തിന് എത്തിയ സിപിഐ നേതാവും മുൻ രാജ്യസഭാ അംഗവുമായ എം.പി. അച്യുതന് മെൽബണ്‍ ഇടതുപക്ഷ മതേതര കൂട്ടാഴ്മയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ചടങ്ങിൽ ഓസ്ട്രേലിയിലെ നാല് സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന പുരോഗമന ഇടതുപക്ഷ സാംസ്കാരിക സംഘടനയായ നവോദയ മെൽബണ്‍ ചാപ്റ്ററിന്റെ ഉദ്ഘാടനവും നടന്നു.
ലാലൂർ കായൽ റസ്റ്ററൻറ്റിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് തിരുവല്ലം ഭാസി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ദിലീപ് രാജേന്ദ്രൻ, കോഓർഡിനേറ്റർ പ്രതിഷ് മാർട്ടിൻ, ഹയാസ് വെളിയം കോട്, ബിനീഷ് കുമാർ എന്നിവർ സംസാരിച്ചു.
റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ
എം.പി. അച്യുതന് മെൽബണ്‍ ഇടതുപക്ഷ മതേതര കൂട്ടായ്മ സ്വീകരണം നൽകി
06:44 PM Aug 14, 2017 | Deepika.com