ഓണാഘോഷം 2017 കേരള ഫ്രണ്ട്സ് ക്ലബ്

07:21 PM Aug 08, 2017 | Deepika.com
മെൽബണ്‍: മാവേലിമന്നന്‍റെ വരവേൽപ്പിനൊപ്പം വിളവെടുപ്പിന്‍റെ ഉത്സവം കൂടിയായ പൊന്നോണം സമാഗമമായിരിക്കുന്ന ഈയവരത്തിൽ കേരള ഫ്രണ്ട്സ് ക്ലബിന്‍റെ തിരുവോണാഘോഷങ്ങൾക്ക് 2017 ഓഗസ്റ്റ് 19ന് ഹോക്ക്സ്ബറി സ്പോർട്സ് കൗണ്‍സിൽ സ്റ്റേഡിയത്തിൽ വച്ചു നടത്തപ്പെടുന്ന ഷട്ടിൽ ടൂർണമെന്‍റോടുകൂടി കൊടിയേറുന്നതായിരിക്കും. സ്റ്റേറ്റ് മെന്പർമർമാരായ കെവിൻ കാനോലി, സ്പോണ്‍സർമാരായ വർഗീസ് പുന്തക്കൽ, റോജി ജോർജ് എന്നിവരുടെ സാന്നിധ്യത്തിൽ ചടങ്ങ് ഉദ്ഘാടനം നിർവഹിക്കുന്നതാണ്. മത്സരത്തിൽ ഒന്നുമുതൽ നാലാംസ്ഥാനം വരെ വരുന്ന ടീമുകൾക്ക് യഥാക്രമം 500 ഡോളറും ട്രോഫിയും 200 ഡോളറും ട്രോഫിയും 100 ഡോളർ, 50 ഡോളർ എന്നിവ സമ്മാനം നൽകുന്നതാണ്.

തുടർന്നു ഓഗസ്റ്റ് 27 ഞായറാഴ്ച കെല്ലിവിൽ ഹൈസ്കൂൾ അങ്കണത്തിൽവച്ചു നടത്തപ്പെടുന്ന ഫാമിലിഡേ, സ്പോർട്സ്ഡേയും അതിന്‍റെ മുഖ്യാകർഷകമായി സിഡ്നിയിലേയും സമീപപ്രദേശങ്ങളിലേയും കൂടാതെ ക്യൂൻസാലാൻഡ്, ക്യാൻബറ എന്നിവിടങ്ങളിൽ നിന്നുമായി 8 ടീമുകൾ തങ്ങളുടെ കഴിവു തെളിയിക്കുന്നതിനായി മത്സരിക്കുന്ന വടംവലിയും ഉണ്ടായിരിക്കും. ഫ്ളെക്സി ഫൈനാൻസിയേഴ്സ് സ്പോണ്‍സർ ചെയ്തിരിക്കുന്ന ഒന്നാംസമ്മാനമായ 1001 ഡോളറും കെഐഫ്സിയുടെ തന്നെ രണ്ടാംസമ്മാനമായ 501 ഡോളർ നൽകപ്പെടുന്ന ഈ മത്സരം കാണികളെ ആവേശ തിരയിലാഴ്ത്തുമെന്നതിൽ സംശയമില്ല.

സെപ്റ്റംബർ 16ന് കെല്ലിയിൽ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു കൗണ്‍സിൽ അംഗങ്ങളും എൻഎസ്ഡബ്ല്യു ഗവണ്‍മെന്‍റ് പ്രതിനിധിയും കൂടി നിലവിളക്കു കൊളുത്തി ആരംഭിക്കുന്ന ചടങ്ങുകൾ വിവിധയിനം കലാരൂപങ്ങളുടെ ഒരു സംഗമവേദിയായിരിക്കും. തുടർന്നുള്ള വിഭവസമൃദ്ധമായ സദ്യയോടു കൂടി കൊടിയിറങ്ങുന്ന ഓണാഘോഷങ്ങൾ ഏവർക്കും എല്ലാകാലവും മനസിൽ സൂക്ഷിക്കുവാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്ന തീവ്രശ്രമത്തിലാണ് സംഘാടകർ. പരിപാടികളിൽ പങ്കെടുക്കുവാനുള്ള ടിക്കറ്റുകൾക്കായി എക്സിക്യൂട്ടീവ് മെന്പർമാരായി ബന്ധപ്പെടേണ്ടതാണ്.

റിപ്പോർട്ട്: ജെയിംസ് ചാക്കോ