മെൽബണിൽ എം.പി. അച്യുതന് സ്വീകരണവും നവോദയ മെൽബണ്‍ ചാപ്റ്ററിന്‍റെ ഉദ്ഘാടനവും 12 ന്

08:45 PM Aug 05, 2017 | Deepika.com
മെൽബണ്‍: മെൽബണ്‍ ഇടതുപക്ഷ മതേതര കൂട്ടാഴ്മയുടെ ആഭിമുഖ്യത്തിൽ സിപിഐ നേതാവും മുൻ രാജ്യസഭാ അംഗവുമായ എം.പി. അച്യുതന് സ്വീകരണവും നവോദയ മെൽബണ്‍ ചാപ്റ്ററിന്‍റെ ഉദ്ഘാടനവും ഓഗസ്റ്റ് 12ന് (ശനി) നടക്കും. വൈകുന്നേരം ആറിന് ലാലൂർ കായൽ റസ്റ്ററൻറ്റിൽ ആണ് പരിപാടികൾ.

പങ്കെടുക്കാൻ താത്പര്യമുള്ളവർ മുൻകൂട്ടി അറിയിക്കണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.

വിവരങ്ങൾക്ക്: ദിലീപ് രാജേന്ദ്രൻ (സെക്രട്ടറി) 0405395494.

റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ