ബ്രിസ്ബേനിൽ സംയുക്ത തിരുനാളാഘോഷം ഭക്തിനിർഭരമായി

08:34 PM Aug 03, 2017 | Deepika.com
ബ്രിസ്ബേൻ: പരിശുദ്ധ കന്യാമറിയത്തിന്‍റേയും വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ മേരി മക്ലപ്പിന്‍റേയും സംയുക്ത തിരുനാൾ നോർത്ത് ഗേറ്റ് സെന്‍റ് ജോണ്‍സ് ദേവാലയത്തിൽ ആഘോഷിച്ചു.

ആഘോഷമായ തിരുനാൾ കുർബാനക്ക് ഫാ. ജോണ്‍ പനന്തോട്ടം മുഖ്യകാർമികത്വം വഹിച്ചു. ഫാ. വർഗീസ് കേളംപറന്പിൽ തിരുനാൾ സന്ദേശം നൽകി. തുടർന്ന് പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവ നടന്നു. ഫാ. തോമസ് അരീക്കുഴി, ഫാ. പോൾ ചക്കാനിക്കുന്നേൽ തുടങ്ങിയവർ തിരുനാൾ ആഘോഷങ്ങളിൽ പങ്കെടുത്തു.

തിരുനാളിനോടനുബന്ധിച്ച് സെന്‍റ് അൽഫോൻസ കാത്തലിക് കമ്യൂണിറ്റി സംഘടിപ്പിച്ച കൾച്ചറൽ ഫെസ്റ്റ് ന്ധദർശനം 2017’ കരിമരുന്ന് കലാപ്രകടനം എന്നിവ അരങ്ങേറി.

വികാരി ഫാ. ഏബ്രഹാം കഴുന്നടിയിൽ ട്രസ്റ്റിമാരായ ബിജു വാലുകളം, ബിജു മഞ്ചപ്പിള്ളി എന്നിവർ നേതൃത്വം നൽകിയ തിരുനാൾ കമ്മിറ്റി ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: ജോളി കരുമത്തി