മെൽബണ്‍: മെൽബണിലെ മികച്ച ഓണാഘോഷങ്ങളിൽ ഒന്നായ കേസി മലയാളി ഓണാഘോഷം "ശ്രാവണോത്സവം 2017' എന്ന പേരിൽ ആഘോഷിക്കുന്നു. ഓഗസ്റ്റ് 19ന് ഹാംപ്ടണ്‍ പാർക്കിലുള്ള Arthur Wren ഹാളിൽ രാവിലെ 11 മുതലാണ് ആഘോഷ പരിപാടികൾ. ഓണപൂക്കളത്തോടെ ആരംഭിക്കുന്ന ശ്രാവണോത്സവത്തിന്റെ ടിക്കറ്റ് വിൽപനയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
വിക്ടോറിയയിലെ ഏറ്റവും കൂടുതൽ കുടുംബങ്ങൾ അംഗങ്ങളായി വരുന്ന കേസി മലയാളി മുൻവർഷങ്ങളിലേതിൽ നിന്നും തികച്ചും വത്യസ്തമായി പുതുമകൾ നിറഞ്ഞ ഒരു ഓണാഘോഷമായാണ് അണിയറയിൽ സംഘാടകർ ഒരുക്കുന്നത്.
വിവരങ്ങൾക്ക്: ഗിരീഷ് 0432251607, സന്തോഷ് 0403290457, റോയ് 0421009227, ഷാജി 0434010205.
കേസി മലയാളി ഓണം "ശ്രാവണോത്സവം 2017' ഓഗസ്റ്റ് 19ന്
05:05 PM Jul 21, 2017 | Deepika.com