ബ്രിസ്ബേൻ: ബ്രിസ്ബേൻ മലയാളി അസോസിയേഷന്റെ വാർഷിക പൊതുയോഗം അടുത്ത രണ്ടു വർഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികളായി ടോജോ തോമസ് (പ്രസിഡന്റ്), ജോണി തുളിശേരിൽ (വൈസ് പ്രസിഡന്റ്), എൽദോ പി. തോമസ് (സെക്രട്ടറി), ഷൈജൻ ജോസഫ് (ജോയിന്റ് സെക്രട്ടറി), വിൻസ് പ്രമോജ് ഇലഞ്ഞിക്കൽ (ട്രഷറർ) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി ജോർജ് ഏബ്രഹാം, സജി അഗസ്റ്റിൻ, ജിമ്മി മത്തായി എന്നിവരേയും തെരഞ്ഞെടുത്തു.
തെരഞ്ഞെടുപ്പിന് പോൾസിംഗ് നേതൃത്വം നൽകി.
റിപ്പോർട്ട്: ജോളി കരുമത്തി
ബ്രിസ്ബേൻ മലയാളി അസോസിയേഷന് പുതിയ നേതൃത്വം
07:46 PM Jun 15, 2017 | Deepika.com