ക്നാനായ മക്കളുടെ വലിയ ഇടയന് കണ്ണീരിൽ കുതിർന്ന അശ്രുപൂജ

07:44 PM Jun 15, 2017 | Deepika.com
മെൽബണ്‍: കോട്ടയം അതിരൂപതയുടെ പ്രഥമ ആർച്ച്ബിഷപ് കാലം ചെയ്ത മാർ കുര്യാക്കോസ് കുന്നശേരിക്ക് ഓസ്ട്രേലിയൻ ക്നാനായ മക്കളുടെ കണ്ണീരിൽ കുതിർന്ന അശ്രുപൂജ.

കോട്ടയം അതിരൂപതയുടെ ആത്മീയ, വിദ്യാഭ്യാസ, സാന്പത്തിക വളർച്ചക്ക് നിർണായകമായ പങ്കുവഹിച്ച മാർ കുര്യാക്കോസ് കുന്നശേരി ചരിത്ര താളുകളിൽ സൂര്യപ്രഭയോടെ നിലനിൽക്കുമെന്ന് ക്നാനായ മക്കൾ വിശ്വസിക്കുന്നു. മാർ കുര്യാക്കോസ് കുന്നശേരിയുടെ ദേഹവിയോഗത്തിൽ ഓസ്ട്രേലിയയുടെ വിവിധ മേഖലകളിൽനിന്നുള്ളവർ അനുശോചിച്ചു. സീറോ മലബാർ സഭയുടെ മെൽബണ്‍ രൂപത ബിഷപ് മാർ ബോസ്കോ പുത്തൂർ, വികാരി ജനറാൾ മോണ്‍. ഫ്രാൻസിസ് കോലഞ്ചേരി എന്നിവർ അനുശോചിച്ചു.

ഓഷ്യാന ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്‍റെ മുൻ ഭാരവാഹികളായ സജിമോൻ വർക്കല, സൈമണ്‍ വേലുപറന്പിൽ, സജിമോൻ ജോസ് വയലുങ്കൽ, ക്നാനായ കാത്തലിക്ക് കോണ്‍ഗ്രസ് ഓഫ് വിക്ടോറിയായുടെ പ്രസിഡന്‍റ് ജോബിൻ പൂഴിക്കുന്നേൽ, മുൻ ഭാരവാഹികളായ ബിജി മോൻ തോമസ്, സുനു ഒറവക്കുഴി സെന്‍റ് മേരീസ് ക്നാനായ കത്തോലിക് മിഷന്‍റെ മുൻ ട്രസ്റ്റി സ്റ്റീഫൻ ഓക്കാട്ട്, മുൻ യുകെ കെസിഎ ഭാരവാഹികളായ ഐൻസ്റ്റിൻ, വാലായിൽ (പെർത്ത്) റെജി പാറയ്ക്കൻ (മെൽബണ്‍) ജസ്റ്റിൻ ജോസ് (ബ്രിസ്ബേൻ) എന്നിവരും ഗ്ലോബൽ മലയാളി കൗണ്‍സിലിന്‍റെ വൈസ് പ്രസിഡന്‍റ് ഷാജൻ ജോർജ് ക്നാനായ സമുദായാഗംവും മെൽബണിൽ സേവനം ചെയ്യുന്ന ഫാ. ജെയിംസ് അരീച്ചിറ എന്നിവരും പിതാവിന്‍റെ നിര്യാണത്തിൽ അനുശോചിച്ചു.

ജൂണ്‍ 17ന് (ശനി) ഉച്ചകഴിഞ്ഞ് കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ നടക്കുന്ന സംസ്കാര ശുശ്രൂഷയിൽ ഓസ്ട്രേലിയായിലെ ക്നാനായ സമുദായത്തെ പ്രതിനിധീകരിച്ച് ക്നാനായ കാത്തലിക് മിഷന്‍റെ മുൻ പാസ്റ്ററൽ കൗണ്‍സിൽ അംഗം ബ്രദർ ജിജിമോൻ കുഴിവേലി, ഫിലിപ്പ് കന്പക്കാലുങ്കൽ തുടങ്ങിയവർ പങ്കെടുക്കും.

റിപ്പോർട്ട്: റെജി പാറയ്ക്കൻ