മെൽബൺ: ഓസ്ട്രേലിയയിലെ മെൽബണിൽ അപ്പാർട്ട്മെന്റ് കോംപ്ലക്സിൽ യുവതിയെ ബന്ദിയാക്കിയ അക്രമിയെ പോലീസ് വധിച്ചു. യുവതിയെ പോലീസ് രക്ഷപെടുത്തുകയും ചെയ്തു. അക്രമിയുമായുണ്ടായ വെടിവയ്പിൽ മൂന്നു പോലീസുകാർക്ക് പരിക്കേറ്റു. എന്നാൽ ആരുടേയും പരിക്ക് ഗുരുതരമല്ല. രണ്ട് പോലീസുകാർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഭീകരവാദ ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
മെൽബണിലെ ബേ സ്ട്രീറ്റിലെ കെട്ടിടത്തിലാണ് യുവതിയെ ബന്ദിയാക്കിയത്. സ്ഫോടനം നടത്തിയ ശേഷമാണ് യുവതിയെ തോക്കുധാരി ബന്ദിയാക്കിയത്.
മെൽബണിൽ യുവതിയെ ബന്ദിയാക്കിയ അക്രമിയെ പോലീസ് വധിച്ചു
07:11 PM Jun 05, 2017 | Deepika.com