ശ്രീലങ്കൻ എയർലൈൻസ് മെൽബണിലേക്ക് സർവീസ് തുടങ്ങുന്നു

07:34 PM Jun 03, 2017 | Deepika.com
മെ​ൽ​ബ​ൺ: നീണ്ട വർഷത്തെ കാ​ത്തി​രി​പ്പി​നു ശേ​ഷം ശ്രീ​ല​ങ്ക​ൻ എ​യ​ർ​ലൈ​ൻ​സ് ഒക്ടോബർ 29 മുതൽ കൊളംബോ -മെൽബൺ സെക്ടറിൽ നേ​രി​ട്ട് പ്രതിദിന സ​ർ​വീ​സ് തുടങ്ങുന്നു. എയർബസ് A330-200 ജെറ്റ് ആണ് ഇതിനായി സർവീസ് നടത്തുക. ഇതിൽ 18 ബിസിനസ് ക്ലാസ് സീറ്റ് ഉണ്ടാകും.
2011 ലെ ​സെ​ൻ​സ​സ് പ്ര​കാ​രം വി​ക്ടോ​റി​യ​യി​ലെ 50 ശ​ത​മാ​നം ജ​ന​ങ്ങ​ളും ശ്രീ​ല​ങ്ക​ക്കാ​രാ​ണ്. പു​തി​യ വി​മാ​ന സ​ർ​വീ​സ് ശ്രീ​ല​ങ്ക​ക്കാ​ർ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​കും. ഓ​സ്ട്രേ​ലി​യ​യി​ലെ മ​ല​യാ​ളി​ക​ൾ​ക്കും നാ​ട്ടി​ലെ​ത്താ​ൻ ഈ ​സ​ർ​വീ​സ് പ്ര​യോ​ജ​ന​പ്ര​ദ​മാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. വ​രു​ന്ന ഒ​ക്ടോ​ബ​ർ 29 മു​ത​ൽ സ​ർ​വീ​സ് ആ​രം​ഭി​ക്കും.

നി​ല​വി​ൽ സിം​ഗ​പു​ർ എ​യ​ർ​ലൈ​ൻ​സി​ന്‍റെ വി​മാ​ന​മാ​ണ് മ​ല​യാ​ളി​ക​ൾ ഓ​സ്ട്രേ​ലി​യ​യി​ൽ എ​ത്താ​ൻ കൂ​ടു​ത​ലാ​യും ആ​ശ്ര​യി​ക്കു​ന്ന​ത്. ഇ​നി​യി​പ്പോ​ൾ അ​യ​ൽ​നാ​ടാ​യ കൊ​ളം​ബോ​യി​ലെ​ത്തി മ​ല​യാ​ളി​ക്ക് ഓ​സ്ട്രേ​ലി​യ​യി​ലേ​ക്ക് പ​റ​ക്കാം. കൊ​ളം​ബോ​യി​ൽ​നി​ന്നു​ള്ള വി​മാ​നം രാ​വി​ലെ രാ​വി​ലെ 7.30 ന് ​കൊ​ച്ചി​യി​ലെ​ത്തും. ഇ​ത് രാ​വി​ലെ 7.50 ന് ​തി​രു​വ​ന​ന്ത​പു​ര​ത്തി​റ​ങ്ങും. ശ്രീ​ല​ങ്ക​ൻ എ​യ​ർ​ലൈ​ൻ​സി​ന്‍റെ രാ​ണ്ടാ​മ​ത്തെ വി​മാ​നം വൈ​കു​ന്നേ​രം 3.25 ന് ​കൊ​ച്ചി​യി​ലെ​ത്തും. ഇ​ത് 4.15 ന് ​കൊ​ളം​ബോ​യി​ലേ​ക്ക് തി​രി​ച്ചു​പ​റ​ക്കും.