സിഡ്നി: ഓസ്ട്രേലിയയിൽ താമസമാക്കിയിട്ടുള്ള അഭയാർഥികൾക്ക് ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന ആരോപണം തള്ളി ഓസ്ട്രേലിയൻ രഹസ്യാന്വേഷണ വിഭാഗം. അഭയാർഥികളുടെ ഭീകരവാദ ബന്ധം സാധൂകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഓസ്ട്രേലിയൻ രഹസ്യാന്വേഷണ വിഭാഗം തലവൻ ഡങ്കൻ ലൂയിസ് വ്യക്തമാക്കി.
കിഴക്കൻ രാജ്യങ്ങളിൽ നിന്നെത്തുന്ന അഭയാർഥികളെ സംബന്ധിച്ചായിരുന്നു ആരോപണമുയർന്നത്. അഭയാർഥികൾക്ക് ജനിക്കുന്ന കുട്ടികളെ വ്യാപകമായി മതംമാറ്റുന്നുവെന്നുള്ള ആരോപണത്തിനും തെളിവുകളില്ലെന്ന് ലൂയിസ് പറഞ്ഞു.
അഭയാർഥികൾക്ക് ഭീകരവാദികളുമായി ബന്ധമുണ്ടെന്ന ആരോപണം തള്ളി ഓസ്ട്രേലിയൻ രഹസ്യാന്വേഷണ വിഭാഗം
06:55 PM May 26, 2017 | Deepika.com