കാൻബറയിൽ റെക്സ് ബാൻഡ് മ്യൂസിക് ഷോ നവംബർ 10ന്

07:15 PM May 05, 2017 | Deepika.com
കാൻബറ: മെൽബണ്‍ സീറോ മലബാർ രൂപയുടെ ആഭിമുഖ്യത്തിൽ ജീസസ് യൂത്ത് നേതൃത്വം നൽകുന്ന റെക്സ് ബാൻഡ് നവംബർ 10ന് (വെള്ളി) സംഗീത പരിപാടി അവതരിപ്പിക്കുന്നു. ക്യൂൻബിയാൻ ബൈസന്ൈ‍റയിൽ ഓഡിറ്റോറിയത്തിൽ വൈകുന്നേരം ആറിനാണ് പരിപാടി.

ഈ വർഷത്തെ റെക്സ് ബാൻഡിന്‍റെ ആദ്യത്തെ പരിപാടിയാണ് കാൻബറയിലേത്. തുടർന്നു ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിലായി എട്ട് സ്റ്റേജുകളിൽ പരിപാടി അവതരിപ്പിക്കും.

പരിപാടിയുടെ വിജയത്തിനായി ഇടവക വികാരി ഫാ. മാത്യു കുന്നപ്പള്ളിയുടെ നേതൃത്വത്തിൽ ജനറൽ കണ്‍വീനർമാരായി ജോയി പാലിയേക്കര, ജനറൽ അഡ്വൈസറായി റെജി തോംസണ്‍, ഫിനാൻസ് കമ്മിറ്റി കണ്‍വീനർ സിജു ജോർജ്, സ്റ്റേജ് കമ്മിറ്റി കണ്‍വീനർ ബെനഡിക്ട് ചെറിയാൻ, പബ്ലിസിറ്റി ആൻഡ് സ്പോണ്‍സർഷിപ്പ് ബെന്നി കണ്ണന്പുഴ, രാജു തോമസ്, ടെക്നിക്കൽ കമ്മിറ്റി ദീപു തോമസ് എന്നിവരടങ്ങിയ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.

വിവരങ്ങൾക്ക്: ബെന്നി കണ്ണന്പുഴ 0469658968.

റിപ്പോർട്ട്: ജോജോ മാത്യു