സിഡ്നി: സിഡ്നി മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന പബ്ലിക് സ്പീക്കിംഗ് വർക് ഷോപ്പ് മേയ് 13 ന് (ശനി) നടക്കും. ഉച്ചകഴിഞ്ഞ് 1.30 മുതൽ വെൻവേർത് വിൽ യൂണിറ്റിംഗ് ഹാളിലാണ് പരിപാടി.
ദൈനംദിന ജീവിതത്തിൽ പബ്ലിക് സ്പീക്കിംഗിന്റെ ആവശ്യകത കൂടിവരുന്ന ഈ കാലഘട്ടത്തിൽ അതിനുവേണ്ടി ജനങ്ങളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശില്പശാല സംഘടിപ്പിക്കുന്നത്. കൃത്യതയും വ്യക്തവുമായ ആശയവിനിമയത്തിന്റെ സാധ്യതകളും അതിന്റെ അവതരണരീതികൾ സായത്തമാക്കുവാനുള്ള മാർഗങ്ങളും കേന്ദ്രീകരിച്ചാണ് പാഠ്യപദ്ധതി ക്രമീകരിച്ചിരിക്കുന്നത്.
റേഡിയോ അവതാരക, എഴുത്തുകാരി എന്ന നിലയിൽ പ്രശസ്തയും പബ്ലിക് സ്പീക്കിംഗിൽ പരിശീലനം നേടുകയും ചെയ്ത ഡോ. എമി റോയിയാണ് ക്ലാസുകൾ നയിക്കുന്നത്. 20 ഡോളറാണ് രജിസ്ട്രേഷൻ ഫീസ്.
വിവരങ്ങൾക്ക്: ജോണ് ജേക്കബ് 0402677259.
റിപ്പോർട്ട്: ജയിംസ് ചാക്കോ
പബ്ലിക് സ്പീക്കിംഗ് വർക് ഷോപ്പ് മേയ് 13ന്
06:05 PM May 01, 2017 | Deepika.com