മെൽബണിൽ "വെളിച്ചപ്പാടിന്‍റെ ഭാര്യ’ പ്രകാശനം ചെയ്തു

06:04 PM May 01, 2017 | Deepika.com
മെൽബണ്‍: പ്രഫ. സി. രവിചന്ദ്രന്‍റെ പുതിയ പുസ്തകം "വെളിച്ചപ്പാടിന്‍റെ ഭാര്യ’ മെൽബണിൽ പ്രകാശനം ചെയ്തു. ഋടടഋചടഋ സംഘടിപ്പിച്ച ചടങ്ങിൽ രഞ്ജു ജോസഫിന് പത്രപ്രവർത്തകനും ഇന്ത്യൻ മലയാളി മാഗസിൻ എഡിറ്ററുമായ തിരുവല്ലം ഭാസി നൽകി പ്രകാശനം നിർവഹിച്ചു. രവിചന്ദ്രന്‍റെ പതിനാലാമത്തെ പുസ്തകമാണ് "വെളിച്ചപ്പാടിന്‍റെ ഭാര്യ’. ഇതാദ്യമായാണ് മറ്റൊരു രാജ്യത്തുവച്ച് പ്രകാശനം ചെയ്യുന്നത്.

ചടങ്ങിൽ "പിന്നോട്ടോടുന്ന മലയാളി’ എന്ന വിഷയത്തിൽ പ്രഭാഷണവും തുടർന്നു സംവാദവും അരങ്ങേറി.

റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ