സിഡ്നിയിൽ പ്രഫ. കെ.വി. തോമസ് എംപിക്ക് സ്വീകരണം

09:11 PM Apr 22, 2017 | Deepika.com
സിഡ്നി: ആസ്ടോ ഏഷ്യ കോണ്‍ഫറൻസിൽ പങ്കെടുത്ത് മടങ്ങുന്ന പാർലമെന്‍റ് പബ്ളിക് അക്കൗണ്ട് കമ്മിറ്റി ചെയർമാൻ പ്രഫ. കെ.വി. തോമസ് എംപിക്ക് സ്വീകരണം നൽകി. സിഡ്നി എയർ പോർട്ടിൽ നടന്ന ചടങ്ങിൽ സിഡ്നി ഒഐസിസി പ്രസിഡന്‍റ് ജോസ് വാരാപ്പുഴയുടെ നേതൃത്വത്തിൽ എംപിയെ സ്വീകരിച്ചു.

ശനിയാഴ്ച ഒഐസിസി ഒരുക്കുന്ന സ്വീകരണ പരിപാടിയിലും മറ്റ് രണ്ട് പൊതുപരിപാടികളിലും പ്രഫ. കെ.വി. തോമസ് പങ്കെടുക്കും.

സ്വീകരണ ചടങ്ങിൽ സജി ക്യാന്പൽ ടൗണ്‍, ആന്‍റണി യേശു ദാസൻ, ജോജോ ക്യാന്പൽ ടൗണ്‍ എന്നിവരും പങ്കെടുത്തു.