കലാസന്ധ്യ 22ന്; ഒരുക്കങ്ങൾ പൂർത്തിയായി

08:36 PM Apr 18, 2017 | Deepika.com
മെൽബണ്‍: എന്‍റെ കേരളത്തിന്‍റെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന കലാസന്ധ്യ ഏപ്രിൽ 22 (ശനി) ബ്രോഡ്മെഡോസ് പെനോല കാത്തലിക് കോളജിൽ വൈകുന്നേരം ആറു മുതൽ നടക്കും.

ഹ്യൂം സിറ്റി കൗണ്‍സിൽ മേയർ ഡ്യ്രു ജെസോപ്പ് കലാസന്ധ്യ ഉദ്ഘാടനം ചെയ്യും. 30 ഓളം കലാകാര·ാരുടെ നേതൃത്വത്തിൽ കർട്ടൻ റെയ്സർ, ചെണ്ടമേളം, ഗാനമേള, ബോളിവുഡ് ഡാൻസുകൾ തുടങ്ങിയ വിവിധങ്ങളായ കലാപരിപാടികളും ആനുകാലിക വിഷയങ്ങളെ ആസ്പദമാക്കി തിരുവാതിര തിയേറ്റേഴ്സ് അവതരിപ്പിക്കുന്ന ന്ധപാളങ്ങൾ’ എന്ന നാടകവും അരങ്ങേറും. കേരളത്തിന്‍റെ രുചി ഭേദങ്ങളുമായി നാടൻ തട്ടുകടയും വിഭവ സമൃദ്ധമായ ഡിന്നറും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

പത്തു വയസിനു താഴെ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. മറ്റുള്ളവർക്ക് 15 ഡോളറാണ് ടിക്കറ്റ് നിരക്ക്.

ഐഎച്ച്എൻഎ, ഇന്‍റഗ്രേറ്റഡ് അക്കൗണ്ടന്‍റൻസ്, എംകഐസ്, മൈ മെക്കാനിക് എന്നിവരാണ് കലാസന്ധ്യയുടെ പ്രധാന സ്പോണ്‍സർമാർ.

റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ