കേസി മലയാളി സെമിനാർ നടത്തി

02:44 PM Apr 13, 2017 | Deepika.com
ക്രാൻബണ്‍ (മെൽബണ്‍): കേസി മലയാളി പ്രവർത്തന വിപുലീകരണത്തിന്‍റെ ഭാഗമായി സയൻസ് ഓഫ് സൈലന്‍റ് യോഗയുമായി ചേർന്നാണ് സെമിനാർ സംഘടിപ്പിച്ചു. ന്ധസന്തേഷകരമായി ആരോഗ്യം എങ്ങനെ സംരക്ഷിക്കാം’ എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്.

ബല്ലാ ബല്ലാ ഓഡിറ്റേറിയത്തിൽ നടന്ന പരിപാടി കൗണ്‍സിലർ അമാൻ ഡാ സ്റ്റഫ്ൾഡണ്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ ബംഗളൂരു ടട്യ യോഗാകേന്ദ്രത്തിലെ അധ്യാപകൻ രാജശേഖർ ജീവിതക്രമത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും അതിനെ എങ്ങനെ തരണം ചെയ്യാമെന്നും ഇന്നത്തെ സമൂഹ്യചുറ്റുപാടിൽ ഭക്ഷണ ശീലങ്ങളിൽ മാറ്റേണ്ട വ്യതിയാനങ്ങളെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ക്ലാസെടുത്തു.

കേസി മലയാളി പ്രസിഡന്‍റ് ഗിരീഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറിയും പരിപാടിയുടെ മുഖ്യ സംഘാടകനുമായ സന്തോഷ് ബാലകൃഷ്ണൻ രാജശേഖറിന് മൊമെന്േ‍റാ സമ്മാനിച്ചു. തുടർന്ന് റോഫുഡ് ഒരുക്കിയ ഡിന്നറോടെ പരിപാടികൾ സമാപിച്ചു.