ഗോൾഡ് കോസ്റ്റ്: ഗോൾഡ് കോസ്റ്റിലെ മുതിർന്ന പൗര·ാരുടെ ക്ഷേമപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റിവർസ്പ്രിംഗ് ക്ലബിൽ മലയാളികളായ മുതിർന്ന പൗര·ാർ സീനിയർ സിറ്റിസണ്‍ ഫോറം രൂപീകരിച്ചു.
ഒഐസിസി നാഷണൽ ചെയർമാൻ സി.പി. സാജു അധ്യക്ഷത വഹിച്ച യോഗത്തിൽ ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോസഫ് മാത്യു സംഘടനയുടെ അനിവാര്യതയും ലക്ഷ്യങ്ങളും വിശദമാക്കി. തുടർന്നു പുതിയ ഭാരവാഹികളായി സി.പി. സാജു (പ്രസിഡന്റ്), ജോസഫ് മാത്യു (വൈസ് പ്രസിഡന്റ്), ഓമന ബിജു (സെക്രട്ടറി), ശ്രീജ അനീഷ് (ജോയിന്റ് സെക്രട്ടറി), ജോഷി ജോസഫ് (ട്രഷറർ) എന്നിവരേയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി മധു കൊട്ടാരക്കര, എബി ഏബ്രഹാം, ജിജോ തോമസ്, ബിബിൻ ഓണക്കൂർ എന്നിവരേയും തെരഞ്ഞെടുത്തു.
ഗോൾഡ് കോസ്റ്റിൽ സീനിയർ സിറ്റിസണ്‍ ഫോറം പ്രവർത്തനം ആരംഭിച്ചു
08:41 PM Apr 04, 2017 | Deepika.com