ബെൻഡിഗോ: ബെൻഡിഗോ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ഓരോ രക്ത ദാനവും മൂന്നു ജീവനെ രക്ഷിക്കാം എന്ന ആശയവുമായി രക്ത ദാന ചടങ്ങ് നടത്തി മാതൃകയായി.
ശനിയാഴ്ച രാവിലെ 11.45 ന് ബെൻഡിഗോ ഡോണർ സെന്ററിൽ ആദ്യബാച്ച് രക്തദാനം നടത്തി. ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി വരും വർഷങ്ങളിൽ ഒട്ടനവധി പരിപാടികൾ നടത്തുവാൻ ബെൻഡിഗോ മലയാളി അസോസിയേഷൻ നേതൃത്വം നൽകുമെന്നും ഈസ്റ്റർ വിഷു ആഘോഷങ്ങൾ 23ന് ബെൻഡിഗോ ഹണ്ടിലി മെമ്മോറിയൽ ഹാളിൽ വൈകുന്നേരം 6.30ന് നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
ചടങ്ങുകൾക്ക് ബെൻഡിഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ടിനു മാത്യൂസ്, സെക്രട്ടറി സാജു കുര്യാക്കോസ്, അലൻ ജോയി, അരുണ്‍ ജോർജ്, വിഷ്ണു സായ് കൃപ, ബിജോ മാത്യു, രൂപേഷ് നായർ, അനുരേഷ് എന്നിവർ നേതൃത്വം നൽകി.
ബെൻഡിഗോ മലയാളി അസോസിയേഷൻ രക്തദാന ക്യാന്പ് നടത്തി
06:41 PM Mar 21, 2017 | Deepika.com