മെൽബൺ: വിമാനയാത്രയ്ക്കിടെ ഹെഡ്ഫോൺ പൊട്ടിത്തെറിച്ച് വിമാനയാത്രക്കാരിയായ യുവതിക്ക് പൊള്ളലേറ്റു. ബാറ്ററി ഉപയോഗിച്ചു പ്രവർത്തിക്കുന്ന ഹെഡ്ഫോണാണ് പൊട്ടിത്തെറിച്ചത്. ബെയ്ജിംഗിൽനിന്ന് മെൽബണിലേക്കു പറക്കുകയായിരുന്നു യുവതി.ഫെബ്രുവരി 19ന് ആയിരുന്നു സംഭവം.
രണ്ടു മണിക്കൂറിലേറെ പാട്ടുകേട്ടുകൊണ്ടിരിക്കെയാണ് ഹെഡ്ഫോൺ പൊട്ടിത്തെറിച്ചത്. ഹെഡ്ഫോണിൽനിന്നും തീയും പുകയും ഉയർന്നതായും ദൃക്സാക്ഷികൾ പറഞ്ഞു.ഹെഡ്ഫോൺ പൊട്ടിത്തെറിച്ചതോടെ വിമാനത്തിലെ മറ്റു യാത്രക്കാർക്കും അസ്വസ്ഥത ഉണ്ടായതായി റിപ്പോർട്ടുണ്ട്. യുവതിയുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഹെഡ്ഫോൺ പൊട്ടിത്തെറിച്ച് വിമാനയാത്രക്കാരിക്കു പൊള്ളലേറ്റു
01:33 PM Mar 16, 2017 | Deepika.com