മെൽബണ്‍ രൂപത മാർച്ച് നാല് പ്രാർഥന ദിനമായി ആചരിക്കുന്നു

08:33 PM Mar 01, 2017 | Deepika.com
മെൽബണ്‍: യെമനിൽ സലേഷ്യൻ വൈദികൻ ഫാ. ടോം ഉഴുന്നാലിനെ ഭീകരർ തട്ടിക്കൊണ്ടുപോയിട്ട് ഒ വർഷം തികയുന്ന മാർച്ച് നാലിന് (ശനി) മെൽബണ്‍ രൂപത പ്രാർഥന ദിനമായി ആചരിക്കുന്നു.

അന്നേദിവസം പ്രാർഥനയുടെയും ഉപവാസത്തിന്‍റെയും പരിത്യാഗപ്രവർത്തികളുടെയും ദിനമായി ആചരിക്കാൻ ഓസ്ട്രേലിയായിലെ സീറോ മലബാർ രൂപതാംഗങ്ങളോട് മെൽബണ്‍ സെന്‍റ് തോമസ് രൂപതാധ്യക്ഷൻ മാർ ബോസ്കോ പുത്തൂർ അഭ്യർഥിച്ചു.
ഇതിന്‍റെ ഭാഗമായി രൂപതയിലെ എല്ലാ ഇടവകകളിലും മിഷനുകളിലും അഞ്ചിന് (ഞായർ) ദിവ്യബലിയോട് ചേർന്ന് ഫാ.ടോമിന്‍റെ മോചനത്തിനായി മധ്യസ്ഥ പ്രാർഥനകളും ആരാധനയും ഉണ്ടാകും.

റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ