മെൽബണിൽ ജോർജ് തോമസിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

08:18 PM Feb 23, 2017 | Deepika.com
മെൽബണ്‍: ഹൃദയാഘാതത്തെ തുടർന്ന് മെൽബണിലെ സൗത്ത് ഈസ്റ്റിൽ നിര്യാതനായ കൈനകരി തട്ടാന്തറ മുണ്ടേപ്പള്ളിൽ ജോർജ് തോമസിന് (57) മെൽബണിലെ മലയാളി സമൂഹം കണ്ണീരിൽകുതിർന്ന യാത്രാമൊഴി.

മൃതദേഹം പൊതുദർശനത്തിനു വച്ച ക്രാൽബണ്‍ സെന്‍റ് അഗതാ കാത്തലിക് പള്ളിയിൽ പ്രാർഥനയും വിശുദ്ധ കുർബാനയും നടന്നു. തങ്ങളുടെ പ്രിയ സുഹൃത്തിനെ യാത്രയാക്കാനും ഒരു നോക്കു കാണുവാനുമായി നിരവധി ആളുകൾ ദേവാലയത്തിലെത്തിയിരുന്നു.

ഫെബ്രുവരി 14നാണ് ജോർജ് മരിച്ചത്. തുടർന്നു ഒൗദ്യോഗിക നടപടികൾ പൂർത്തിയാക്കിയ മൃതദേഹം 21ന് വൈകുന്നേരം 6.30 നാണ് പൊതുദർശനത്തിന് വച്ചത്. ചടങ്ങുകൾക്ക് സീറോ മലബാർ മെൽബണ്‍ രൂപതാധ്യക്ഷൻ മാർ ബോസ്കോ പുത്തൂർ നേതൃത്വം നൽകി. വികാരി ജനറാൾ മോണ്‍. ഫ്രാൻസിസ് കോലഞ്ചേരി, സൗത്ത് ഈസ്റ്റ് ഇടവക വികാരി ഫാ. ഏബ്രാഹം കുന്നത്തോളി, ഫാ. വിൻസന്‍റ് മ0ത്തിപ്പറന്പിൽ, ഫാ. ജോസി കിഴക്കേത്തല, ഫാ. ആന്‍റണി റൊബെല്ലോ, ഫാ. ജേക്കബ് കാവുങ്കൽ, ഫാ. സെബാസ്റ്റ്യൻ മാപ്പിളപറന്പിൽ, എന്നിവരുടെ നേതൃത്വത്തിൽ വിശുദ്ധ കുർബാനയും നടന്നു. സെന്‍റ് അഗതാ കാത്തലിക് പള്ളി വികാരി ഫാ. ജോസഫ്, സെന്‍റ്തോമസ് പള്ളി വികാരി ഫാ. ഡെന്നീസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സംസ്കാരം 24ന് (വെള്ളി) രണ്ടിന് മാതൃഇടവകയായ കൈനകരി സെന്‍റ് മേരീസ് പള്ളിയിൽ നടക്കും.

ഭാര്യ ലീലാമ്മ. മക്കൾ, ആൻ, അജ്മലി, ഡാനിയേൽ. സഹോദരങ്ങൾ: അന്നമ്മ ആയിരംവേലി (വിതുര), തൊമ്മച്ചൽ (ഖത്തർ), ലിസമ്മ കേളച്ചൻ പറന്പിൽ (ശ്രീകാര്യം), ഏലിയാസ് (സൗദി).