സിഡ്നി: പൂർണമായും സിഡ്നിയിൽ ചിത്രീകരിച്ച മലയാളം ഷോർട്ട് ഫിലിം "സർപ്രൈസ് വിസിറ്റി’ ന്റെ ആദ്യ പ്രദർശനം മാർച്ച് നാലിന് (ശനി) വൈകുന്നേരം അഞ്ചിന് വെന്റ് വെർത്വിൽ യുണൈറ്റിംഗ് ചർച്ച് ഹാളിൽ നടക്കും.
നിഖിൽ കൊട്ടാരം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രാകേഷ് വിജയ് ആണ് നിർവഹിച്ചിരിക്കുന്നത്. ഏഴുമിനിറ്റ് ദൈർഘ്യമുള്ള ഹൃസ്വ ചിത്രത്തിൽ സിഡ്നിയിൽ നിന്നുള്ള അഭിനേതാക്കളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ കൊച്ചിയിലെ ലാൽ മീഡിയ ലാബിലാണ് കൈകാര്യം ചെയ്തിരിക്കുന്നത്.
ആധുനിക സാമൂഹിക മാധ്യമങ്ങളുടെ അമിതോപയോഗം വരുത്തിവയ്ക്കുന്ന അപകടങ്ങളെക്കുറിച്ചു ഒരു സാമൂഹിക അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിലൂന്നിയാണ് ചിത്രം നിർമിച്ചിരിക്കുന്നതെന്ന് സംവിധായകൻ നിഖിൽ കൊട്ടാരം അറിയിച്ചു. പ്രദർശനത്തോടനുബന്ധിച്ചു സംഗീത വിരുന്നും സിനിമ യെക്കുറിച്ചുള്ള ചർച്ചയും നടക്കും. ആദ്യപ്രദർശനത്തിനുശേഷം യൂട്യൂബിലും ചിത്രം റിലീസ് ചെയ്യുന്നതാണ്.
റിപ്പോർട്ട്: ജയിംസ് ചാക്കോ
"സർപ്രൈസ് വിസിറ്റ്’ പ്രദർശനം മാർച്ച് നാലിന്
05:25 PM Feb 22, 2017 | Deepika.com