ഓസ്ട്രേലിയയിൽ കാട്ടുതീയെ തുടർന്ന് 30 വീടുകൾ കത്തിനശിച്ചു

05:04 PM Feb 14, 2017 | Deepika.com
സിഡ്നി: ഓസ്ട്രേലിയയിൽ ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്ത് കാട്ടുതീയെ തുടർന്ന് 30 വീടുകൾ കത്തിനശിച്ചു. ആളപായമുണ്ടായതായി റിപ്പോർട്ടില്ല. നൂറിലധികം അഗ്നിശമനസേന ഉദ്യോഗസ്ഥർ തീയണക്കാനുള്ള ശ്രമം തുടരുകയാണ്. 52,000 ഹെക്ടർ വനംഭൂമി കത്തിനശി ച്ചതായും അഗ്നിശമനസേന അറിയിച്ചു.