പൊന്‍കുന്നം (കോട്ടയം): പൊന്‍കുന്നം സ്വദേശിനിയെ ഓസ്ട്രേലിയായിലെ മെല്‍ബണിനു സമീപം ക്ലേറ്റിനില് താമസ സ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു. പൊന്‍കുന്നം കൊപ്രാക്കളത്ത് താമസിക്കുന്ന പനമറ്റം വെളിയന്നൂര്‍ ചെറുകാട്ട് എസ്. സുശീലാ ദേവിയുടെയും പരേതനായ മോഹന്‍ദാസിന്റെയും മകള്‍ മോനിഷ അരുണിനെയാണ് (27) മരിച്ച നിലയില്‍ കണ്ടെത്തിയത്.
ക്ലേറ്റനില്‍ നേഴ്സായ പാലാ മുരിക്കുംപുഴ സ്വദേശി അരുണിന്റെ ഭാര്യയാണ് സോഫ്റ്റ് വെയര്‍ എൻജിനിയറായ മോനിഷ. ചൊവ്വാഴ്ച അരുണ്‍ ജോലി കഴിഞ്ഞെത്തിയപ്പോള്‍ മോനിഷയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണു വിവരം ലഭിച്ചത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. പോലീസ് മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി മാറ്റി. ഏതാനും മാസങ്ങള്‍ക്കുമുമ്പാണ് ഇവരുടെ വിവാഹം നടന്നത്. ഇളങ്ങുളം ശാസ്താ ദേവസ്വം സ്കൂളിലെ ഹെഡ്മിസ്ട്രസാണു മോനിഷയുടെ അമ്മ സുശീലാദേവി.
ഓസ്ട്രേലിയയില്‍ പൊന്‍കുന്നം സ്വദേശിനിയെ മരിച്ച നിലയില്‍ കണ്ടെത്തി
03:02 PM Feb 09, 2017 | Deepika.com