മാവിന് പുതിയ നേതൃത്വം

06:25 PM Feb 07, 2017 | Deepika.com
വിക്ടോറിയ: മലയാളി അസോസിയയേഷൻ ഓഫ് വിക്ടോറിയ (മാവ്) 2017-19 വർഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി തന്പി ചെമ്മനം (പ്രസിഡന്‍റ്), പി. ഗോപകുമാർ (വൈസ് പ്രസിഡന്‍റ്), ഫിന്നി മാത്യു (ജനറൽ സെക്രട്ടറി), ജോബി കോശി (ജോയിന്‍റ് സെക്രട്ടറി), മദനൻ ചെല്ലപ്പൻ (ട്രഷറർ) എന്നിവരേയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി പ്രതീഷ് മാർട്ടിൻ, സിമോജ് മാത്യു, ജിബിൻ വർഗീസ്, എബിൻ മാർക്, എബി ഏബ്രഹാം, ലതീഷ് ജോർജ് എന്നിവരെയും തെരഞ്ഞെടുത്തു.

ഫെബ്രുവരി നാലിന് നടന്ന വാർഷിക പൊതുയോഗത്തിൽ സെക്രട്ടറി സജി മുണ്ടയ്ക്കൻ റിപ്പോർട്ടും ട്രഷറർ വിനോദ് ജോസ് വരവുചെലവ് കണക്കും അവതരിപ്പിച്ച് പാസാക്കി. തുടർന്നു നടന്ന തെരഞ്ഞെടുപ്പിന് സംഘടനയുടെ മുൻ പ്രസിഡന്‍റും ആജീവനാന്ത അംഗവുമായ വർഗീസ് പൈനാടത്ത് മുഖ്യവരണാധികാരിയായിരുന്നു.