ഒക് ലൻഡ്: ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ വിമാന സർവീസ് ന്യൂസിലൻഡിലെ ഒക് ലഡൻഡിൽ പറന്നിറങ്ങി. ഖത്തർ എയർവേയ്സിന്റെ ദോഹയിൽനിന്നുള്ള വിമാനമാണ് ഈ നേട്ടത്തിന് അർഹമായത്. തിങ്കളാഴ്ച രാവിലെ പ്രാദേശിക സമയം 7.30ന് ഒ ക് ലൻഡിൽ ഇറങ്ങിയ വിമാനം 16 മണിക്കൂർ 20 മിനിറ്റാണ് നിർത്താതെ പറന്നത്. 14,535 കിലോമീറ്റർ (9,032 മൈൽ) ദൂരം വിമാനം പിന്നിട്ടു. ഞായറാഴ്ച പുലർച്ചെ 5.02നാണ് ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നു വിമാനം പറന്നുയർന്നത്.
ഇതിനുമുമ്പ് ഈ റിക്കാര്‍ഡ് കൈവശം ഉണ്ടായിരുന്നത് ഗള്‍ഫ് എമറൈറ്റ്സിനാണ്. 2016ല്‍ ദുബായില്‍ നിന്നും ഒക്ലന്ഡിലേക്കാണ് പറന്നത്. എയര്‍ ഇന്ത്യ ഡല്‍ഹിയില്‍ നിന്നും സാന്‍ ഫ്രാന്‍സിസ്കോയിലേക്ക് 15,298 കിലോമീറ്റർ പറക്കുന്നതിന് 14 മണിക്കൂര്‍ 30 മിനിറ്റാണ് അന്ന് എടുത്തത്.
സമയം തെറ്റാതെ ഒക് ലൻഡിൽ എത്തിയ വിമാനത്തിന് പരന്പരാഗത ജല പീരങ്കി അഭിവാദനവുമായി വരവേൽപ്പ് നൽകി. ബോയിംഗ് 777-200 വിമാനമാണ് ഖത്തർ എയർവേയ്സ് സർവീസിന് ഉപയോഗിക്കുന്നത്. വിമാനത്തിൽ 217 ഇക്കണോമി സീറ്റും 42 ബിസിനസ് ക്ളാസ് സീറ്റുമുണ്ട്.
ഖത്തർ എയർവേയ്സിനു റിക്കാർഡ്
01:14 PM Feb 07, 2017 | Deepika.com