വാലന്‍റൈൻ ദിനത്തിന് മാറ്റുകൂട്ടാൻ ഡിജെ ഷാനു ലെനയും സിഡ്നിയിൽ

04:37 PM Feb 02, 2017 | Deepika.com
സിഡ്നി:വാലന്‍റൈൻ ദിനത്തോടനുബന്ധിച്ച് ഓസ്ട്രേലിയയിലെ സിഡ്നിയിൽ സംഗീത ലോകത്തെ പുതിയ പ്രതിഭാസമായ ഡിജെ ഷാനും മലയാളി സിനിമയിലെ പ്രമുഖ നടിയായ ലെനയും ചേർന്ന് വാലന്ൈ‍റൻ ബാഷ് 2017 എന്ന പേരിൽ നൃത്തസംഗീത സായാഹ്നം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 18ന് (ശനി) DON Moore കമ്യൂണിറ്റി സെന്‍ററിൽ വൈകുന്നേരം ആറു മുതലാണ് പരിപാടി. പ്രവേശനം പാസുമൂലം നിയന്ത്രിച്ചിട്ടുണ്ട്.

ടിക്കറ്റ് ഒന്നിന് 30 ഡോളറാണ് നിരക്ക്. രണ്ട് മുതിർന്നവരും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബത്തിന് 75 ഡോറും 15 വയസിനു താഴെയുള്ള കുട്ടികൾക്ക് 10 ഡോളറുമാണ് ടിക്കറ്റ് നിരക്ക്.

റിപ്പോർട്ട്: ജോർജ് തോമസ്