സുനീഷിന്റെ മൃതദേഹം 21 ന് പൊതുദർശനത്തിന് വയ്ക്കും

04:52 PM Jan 18, 2017 | Deepika.com
മെൽബൺ: മെൽബണിൽ നിര്യാതനായ സുനീഷ് തോമസിന്റെ (38) മൃതദ്ദേഹം ജനുവരി 21ന് (ഞായർ) രാവിലെ 9.30ന് പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം പിന്നീട് കോഴഞ്ചേരി മാർത്തോമ പള്ളിയിൽ.

കോഴഞ്ചേരി ചേന്നാട്ട് തോമസിന്റെ മകനായ സുനീഷ് കിഡ്നിക്ക് അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. പരേതന്റെ നിര്യാണത്തിൽ മെൽബണിലെ മലയാളി സമൂഹവും മാർത്തോമ ഇടവകയും അനുശോചിച്ചു.

ഭാര്യ അയിരൂർ പീടികയിൽ നിഷ, മക്കൾ: മീവൽ, നിമിഷ്.