പെർത്തിൽ വിവേകാനന്ദ ജയന്തിയാഘോഷം 14 ന്

12:25 AM Jan 03, 2017 | Deepika.com
പെർത്ത്: ഹൈന്ദവ വിശ്വാസികളുടെ കലാ സാംസ്കാരിക സംഘടനയായ സംസ്ക്യതിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ ദേശീയ യുവജനദിനമായ വിവേകാനന്ദ ജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.

ആധുനിക യുഗത്തിന്റെ മുഖമുദ്രകളായ ഭൗതികവാദം, ശാസ്ത്രീയ ഗവേഷണബുദ്ധി, യുക്‌തിചിന്ത ഇവയ്ക്കെതിരല്ല മതമെന്ന് ലോകത്തിനു കാണിച്ചുകൊടുത്ത അത്യപൂർവ പ്രതിഭാശാലിയായിരുന്ന സ്വാമിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ചാണ് പെർത്തിൽ ആദ്യമായി വിവേകാനന്ദ ജയന്തി ആഘോഷം സംഘടിപ്പിക്കുന്നത്.

ജനുവരി 14ന് (ശനി) വൈകുന്നേരം 6.30ന് മുതൽ വെല്ലിട്ടനിലെ ഇന്ത്യൻ അസോസിയേഷൻ ഹാളിലാണ് (16,BURRENDAH BLVD, WILLETTON, WA,6155) ആഘോഷ പരിപാടികൾ. ആഘോഷങ്ങളോടനുബന്ധിച്ച് യോഗാ പരിജ്‌ഞാന ശിബിരവും സ്വാമി വിവേകാന്ദന്റെ പ്രസംഗങ്ങളുടെ ഉള്ളടക്കത്തെ സംബന്ധിച്ച് പ്രബന്ധഅവതരണവും ഉണ്ടാവും. ഡോ. കെ.എസ്. ഹരികുമാർ (ജെറാൾട്ടൻ) മുഖ്യപ്രഭാഷകനാണ്. മാനസി പിള്ള വീഡിയോ പ്രസന്റേഷനോടെ പ്രബന്ധം അവതരിപ്പിക്കും. ഹൈന്ദവ ദർശനങ്ങളുടെ ആധ്യാല്മിക വശങ്ങൾ പ്രതിപാദിക്കുന്ന ചോദ്യോത്തര പംക്‌തിയും യോഗ പരിശീലനവുമാണ് പ്രധാന പരിപാടികൾ.

വിവരങ്ങൾക്ക്: വിജയകുമാർ 0423408063, മഹേഷ് 0406031773, ഹിത 0422302092, ദീപ്തി 0470118716, ധനീഷ് 0403731438, പ്രഭീഷ് 0423428842, സുജിത 0413443430.

റിപ്പോർട്ട്: കെ.പി. ഷിബു