ഓസ്ട്രേലിയയിൽ സംഗീത പരിപാടിക്കിടെ തിക്കുംതിരക്കും; 80 പേർക്ക് പരിക്ക്

02:04 AM Jan 01, 2017 | Deepika.com
കാൻബറ: ഓസ്ട്രേലിയയിൽ സംഗീത പരിപാടിക്കിടെയുണ്ടായ തിക്കിലുംതിരക്കിലുംപെട്ട് 80 പേർക്ക് പരിക്ക്. ഇതിൽ 19 പേർക്ക് ഗുരുതര പരിക്കാണേറ്റിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി 11. 30 ന് വിക്ടോറിയയിലെ ലോണിൽ ആയിരുന്നു സംഭവം. പരിപാടികഴിഞ്ഞ് ആളുകൾ പുറത്തിറങ്ങുമ്പോഴാണ് തിക്കുംതിരക്കും ഉണ്ടായത്. ഓസ്ട്രേലിയൻ റോക്ക് ബാൻഡായ ഡിഎംഎയുടെ സംഗീത പരിപാടിക്കിടെയായിരുന്നു സംഭവം.