കിണറ്റിൽ വീണ ആനയെ രക്ഷപെടുത്തിയത് ആർക്കിമിഡിസ് തത്വം ഉപയോഗിച്ച്. ജാർഖണ്ഡിലെ ഗുൽമ ജില്ലയിലാണ് സംഭവം. കിണറ്റിൽ വീണ ആനയെ പ്രദേശവാസികളാണ് ആദ്യം കണ്ടത്. ഇവർ ഉടൻ തന്നെ വനംവകുപ്പിൽ അറിയിച്ചു.
കിണറിനുള്ളിലേക്ക് വെള്ളം പമ്പ് ചെയ്താണ് ആനയെ പുറത്തെത്തിച്ചത്. രാവിലെ ഏഴ് മണിക്ക് തുടങ്ങിയ രക്ഷാപ്രവർത്തനം മൂന്ന് മണിക്കൂർ നീണ്ടു. രമേഷ് പാണ്ടെ ഐഎഫ്എസ് ആണ് ഈ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവച്ചത്.
വളരെ ബുദ്ധിപരമായി കാര്യങ്ങൾ കൈകാര്യം ചെയ്ത വനംവകുപ്പ് അധികൃതർക്ക് അഭിനന്ദന പ്രവാഹമാണ്.