+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചെന്നൈയ്ക്ക് 15 ഓവറിൽ 171 റൺസ് വിജയലക്ഷ്യം

അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: ശു​​​ഭ്മ​​​ൻ ഗി​​​ല്ലി​​​നെ വീ​​​ഴ്ത്താ​​​ൻ ക​​​ച്ച​​​കെ​​​ട്ടി​​​യി​​​റ​​​ങ്ങി​​​യ ചെ​​​ന്നൈ സൂ​​​പ്പ​​​ർ കിം​​​ഗ്സി​​​നെ മ​​​റ്റൊ​​​രു ചെ​​​ന്നൈ​​​ക്കാ​​​ര​​​ൻ അ​​​ടി​​​
ചെന്നൈയ്ക്ക് 15 ഓവറിൽ 171 റൺസ് വിജയലക്ഷ്യം
അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: ശു​​​ഭ്മ​​​ൻ ഗി​​​ല്ലി​​​നെ വീ​​​ഴ്ത്താ​​​ൻ ക​​​ച്ച​​​കെ​​​ട്ടി​​​യി​​​റ​​​ങ്ങി​​​യ ചെ​​​ന്നൈ സൂ​​​പ്പ​​​ർ കിം​​​ഗ്സി​​​നെ മ​​​റ്റൊ​​​രു ചെ​​​ന്നൈ​​​ക്കാ​​​ര​​​ൻ അ​​​ടി​​​ച്ചു​​​പ​​​റ​​​ത്തി. ഫ​​​ല​​​മോ ഐ​​​പി​​​എ​​​ൽ ഫൈ​​​ന​​​ലി​​​ൽ ടോ​​​സ് ന​​​ഷ്ട​​​പ്പെ​​​ട്ട് ബാ​​​റ്റിം​​​ഗി​​​നി​​​റ​​​ങ്ങി​​​യ ഗു​​​ജ​​​റാ​​​ത്ത് 20 ഓ​​​വ​​​റി​​​ൽ നാ​​​ലു വി​​​ക്ക​​​റ്റ് ന​​​ഷ്ട​​​ത്തി​​​ൽ നേ​​​ടി​​​യ​​​ത് 214 റ​​​ണ്‍സ്.

ചെ​​​ന്നൈ മ​​​റു​​​പ​​​ടി ബാ​​​റ്റിം​​​ഗി​​​നി​​​റ​​​ങ്ങി​​​യ​​​പ്പോ​​​ൾ ര​​​സം​​​കൊ​​​ല്ലി​​​യാ​​​യി മ​​​ഴ​​​യെ​​​ത്തി. ആ​​​ദ്യ ഓ​​​വ​​​റി​​​ലെ മൂ​​​ന്നു പ​​​ന്തി​​​നു​​​ശേ​​​ഷം ക​​​ളി നി​​​ർ​​​ത്തി​​​വ​​​ച്ചു. വി​​​ക്ക​​​റ്റ് ന​​​ഷ്ട​​​പ്പെ​​​ടാ​​​തെ നാ​​​ലു റ​​​ണ്‍സെ​​​ന്ന നി​​​ല​​​യി​​​ലാ​​​ണു ചെ​​​ന്നൈ. ഋ​​​തു​​​രാ​​​ജ് ഗെ​​​യ്ക്വാ​​​ദും ഡെ​​​വോ​​​ണ്‍ കോ​​​ണ്‍വെ​​​യു​​​മാ​​​ണു ക്രീ​​​സി​​​ൽ.

ആ​​​ൾ​​​വാ​​​ർ​​​പ്പേ​​​ട്ടി​​​ൽ​​​നി​​​ന്നു​​​ള്ള സാ​​​യ് സു​​​ദ​​​ർ​​​ശ​​​ന്‍റെ വെ​​​ടി​​​ക്കെ​​​ട്ട് ബാ​​​റ്റിം​​​ഗ് മി​​​ക​​​വാ​​​ണ് ഐ​​​പി​​​എ​​​ൽ ഫൈ​​​ന​​​ലി​​​ൽ ഗു​​​ജ​​​റാ​​​ത്ത് ടൈ​​​റ്റ​​​ൻ​​​സി​​​നെ വ​​​ന്പ​​​ൻ സ്കോ​​​റി​​​ലേ​​​ക്കു ന​​​യി​​​ച്ച​​​ത്. മൂ​​​ന്നാ​​​മ​​​നാ​​​യി ക്രീ​​​സി​​​ലെ​​​ത്തി​​​യ സാ​​​യ് 47 പ​​​ന്തി​​​ൽ 96 റ​​​ണ്‍സ് അ​​​ടി​​​ച്ചു​​​കൂ​​​ട്ടി. എ​​​ട്ടു ഫോ​​​റും ആ​​​റും സി​​​ക്സും ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന ഇ​​​ന്നിം​​​ഗ്സ്. 39 പ​​​ന്തി​​​ൽ 54 റ​​​ണ്‍സെ​​​ടു​​​ത്ത് പു​​​റ​​​ത്താ​​​യ ഓ​​​പ്പ​​​ണ​​​ർ വൃ​​​ദ്ധി​​​മാ​​​ൻ സാ​​​ഹ​​​യും ഗു​​​ജ​​​റാ​​​ത്തി​​​നാ​​​യി തി​​​ള​​​ങ്ങി.

ഗി​​​ല്ലി​​​നെ പൂ​​​ട്ടി

ഓ​​​പ്പ​​​ണ​​​ർ​​​മാ​​​രാ​​​യ ശു​​​ഭ്മ​​​ൻ ഗി​​​ല്ലും വൃ​​​ദ്ധി​​​മാ​​​ൻ സാ​​​ഹ​​​യും ചേ​​​ർ​​​ന്നു ത​​​ക​​​ർ​​​പ്പ​​​ൻ തു​​​ട​​​ക്ക​​​മാ​​​ണു ഗു​​​ജ​​​റാ​​​ത്തി​​​നു ന​​​ൽ​​​കി​​​യ​​​ത്. തു​​​ട​​​ക്ക​​​ത്തി​​​ൽ പ​​​തി​​​യെ തു​​​ട​​​ങ്ങി​​​യ ഇ​​​രു​​​വ​​​രും പി​​​ന്നീ​​​ട് ആ​​​ക്ര​​​മി​​​ച്ചു ക​​​ളി​​​ച്ചു. ഏ​​​ഴാം ഓ​​​വ​​​റി​​​ലാ​​​ണു ഗു​​​ജ​​​റാ​​​ത്തി​​​ന് ആ​​​ദ്യ വി​​​ക്ക​​​റ്റ് ന​​​ഷ്ട​​​മാ​​​യ​​​ത്; ടൂ​​​ർ​​​ണ​​​മെ​​​ന്‍റ് ടോ​​​പ് സ്കോ​​​റ​​​ർ ശു​​​ഭ്മ​​​ൻ ഗി​​​ല്ലി​​​ന്‍റെ രൂ​​​പ​​​ത്തി​​​ൽ. ര​​​വീ​​​ന്ദ്ര ജ​​​ഡേ​​​ജ​​​യു​​​ടെ പ​​​ന്ത് നേ​​​രി​​​ടാ​​​ൻ ക്രീ​​​സ് വി​​​ട്ടി​​​റ​​​ങ്ങി​​​യ ഗി​​​ല്ലി​​​നു പി​​​ഴ​​​ച്ചു (20 പ​​​ന്തി​​​ൽ 39). മി​​​ന്ന​​​ൽ വേ​​​ഗ​​​ത്തി​​​ൽ ധോ​​​ണി​​​യു​​​ടെ സ്റ്റ​​​ന്പിം​​​ഗ്. എ​​​ന്നാ​​​ൽ വൃ​​​ദ്ധി​​​മാ​​​ൻ സാ​​​ഹ​​​യും സാ​​​യ് സു​​​ദ​​​ർ​​​ശ​​​നും ത​​​ക​​​ർ​​​ത്ത​​​ടി​​​ച്ച​​​തോ​​​ടെ 11.1 ഓ​​​വ​​​റി​​​ൽ ഗു​​​ജ​​​റാ​​​ത്ത് 100 ക​​​ട​​​ന്നു. സ്കോ​​​ർ 131ൽ ​​​നി​​​ൽ​​​ക്കെ സാ​​​ഹ മ​​​ട​​​ങ്ങി. 39 പ​​​ന്തി​​​ൽ അ​​​ഞ്ചു ഫോ​​​റും ഒ​​​രു സി​​​ക്സും ഉ​​​ൾ​​​പ്പെ​​​ടെ 54 റ​​​ണ്‍സി​​​ന്‍റെ ഇ​​​ന്നിം​​​ഗ്സ്.

സുദര്‍ശനവീര്യം

തു​​​ട​​​ർ​​​ന്നെ​​​ത്തി​​​യ ക്യാ​​​പ്റ്റ​​​ൻ ഹാ​​​ർ​​​ദി​​​ക് പാ​​​ണ്ഡ്യ​​​യെ കൂ​​​ട്ടു​​​പി​​​ടി​​​ച്ച് സാ​​​യ് സു​​​ദ​​​ർ​​​ശ​​​ൻ വെ​​​ടി​​​ക്കെ​​​ട്ടി​​​നു തീ​​​കൊ​​​ളു​​​ത്തി. വെ​​​റും 32 പ​​​ന്തി​​​ൽ സാ​​​യ് അ​​​ർ​​​ധ​​​സെ​​​ഞ്ചു​​​റി നേ​​​ടി. താ​​​ര​​​ത്തി​​​ന്‍റെ സീ​​​സ​​​ണി​​​ലെ മൂ​​​ന്നാം അ​​​ർ​​​ധ​​​സെ​​​ഞ്ചു​​​റി. അ​​​വ​​​സാ​​​നം നേ​​​രി​​​ട്ട 38 പ​​​ന്തി​​​ൽ 90 റ​​​ണ്‍സ് താ​​​രം അ​​​ടി​​​ച്ചു​​​കൂ​​​ട്ടി. എ​​​ന്നാ​​​ൽ, സെ​​​ഞ്ചു​​​റി​​​യി​​​ലേ​​​ക്കു കു​​​തി​​​ച്ച സാ​​​യ് സു​​​ദ​​​ർ​​​ശ​​​നു പി​​​ഴ​​​ച്ചു. മ​​​തീ​​​ഷ പ​​​തി​​​രാ​​​ന എ​​​റി​​​ഞ്ഞ അ​​​വ​​​സാ​​​ന ഓ​​​വ​​​റി​​​ൽ വി​​​ക്ക​​​റ്റി​​​നു മു​​​ന്നി​​​ൽ കു​​​ടു​​​ങ്ങി പു​​​റ​​​ത്ത്; അ​​​ർ​​​ഹി​​​ച്ച സെ​​​ഞ്ചു​​​റി​​​യും ന​​​ഷ്ടം. 12 പ​​​ന്തി​​​ൽ 21 റ​​​ണ്‍സു​​​മാ​​​യി ഹാ​​​ർ​​​ദി​​​ക് പാ​​​ണ്ഡ്യ പു​​​റ​​​ത്താ​​​കാ​​​തെ നി​​​ന്നു. റാ​​​ഷി​​​ദ് ഖാ​​​നു റ​​​ണ്ണെ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ല. ഐ​​​പി​​​എ​​​ൽ ഫൈ​​​ന​​​ലി​​​ലെ ഒ​​​രു ടീ​​​മി​​​ന്‍റെ ഏ​​​റ്റ​​​വു​​​മു​​​യ​​​ർ​​​ന്ന സ്കോ​​​റാ​​​ണി​​​ത്.

ചെ​​​ന്നൈ​​​യ്ക്കു​​​വേ​​​ണ്ടി മ​​​തീ​​​ഷ് പ​​​തി​​​ര​​​ണ ര​​​ണ്ടു വി​​​ക്ക​​​റ്റും ദീ​​​പ​​​ക് ചാ​​​ഹ​​​ർ, ര​​​വീ​​​ന്ദ്ര ജ​​​ഡേ​​​ജ എ​​​ന്നി​​​വ​​​ർ ഓ​​​രോ വി​​​ക്ക​​​റ്റും നേ​​​ടി. വീ​​​തം വീ​​​ഴ്ത്തി. ടോ​​​സ് നേ​​​ടി​​​യ ചെ​​​ന്നൈ സൂ​​​പ്പ​​​ർ കിം​​​ഗ്സ് നാ​​​യ​​​ക​​​ൻ എം.​​​എ​​​സ്. ധോ​​​ണി ഫീ​​​ൽ​​​ഡിം​​​ഗ് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ക​​​ന​​​ത്ത മ​​​ഴ​​​യെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു ഞാ​​​യ​​​റാ​​​ഴ്ച ന​​​ട​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന ഫൈ​​​ന​​​ൽ റി​​​സ​​​ർ​​​വ് ദി​​​ന​​​ത്തി​​​ലേ​​​ക്കു മാ​​​റ്റി​​​യ​​​ത്.

ഐ​​​പി​​​എ​​​ൽ ച​​​രി​​​ത്ര​​​ത്തി​​​ൽ 250 മ​​​ത്സ​​​ര​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന ആ​​​ദ്യ താ​​​ര​​​മെ​​​ന്ന റി​​​ക്കാ​​​ർ​​​ഡ് ഇ​​​നി ചെ​​​ന്നൈ സൂ​​​പ്പ​​​ർ കിം​​​ഗ്സ് നാ​​​യ​​​ക​​​ൻ എം.​​​എ​​​സ്.​ ധോ​​​ണി​​​യു​​​ടെ പേ​​​രി​​​ൽ. ഇ​​​ന്ന​​​ലെ ഫൈ​​​ന​​​ൽ ക​​​ളി​​​ക്കു​​​ന്ന​​​തു​​​വ​​​രെ 249 മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ​​നി​​​ന്ന് 24 അ​​​ർ​​​ധ​​​സെ​​​ഞ്ചു​​​റി​​​ക​​​ള​​​ട​​​ക്കം 5082 റ​​​ണ്‍സാ​​​ണു ധോ​​​ണി​​​യു​​​ടെ സ​​​ന്പാ​​​ദ്യം. 243 മ​​​ത്സ​​​രം ക​​​ളി​​​ച്ച മും​​​ബൈ നാ​​​യ​​​ക​​​ൻ രോ​​​ഹി​​​ത് ശ​​​ർ​​​മ​​​യും 242 മ​​​ത്സ​​​രം ക​​​ളി​​​ച്ച ദി​​​നേ​​​ശ് കാ​​​ർ​​​ത്തി​​​ക്കു​​​മാ​​​ണ് ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ.

ഐ​​​പി​​​എ​​​ൽ ഫൈ​​​ന​​​ൽ ച​​​രി​​​ത്ര​​​ത്തി​​​ൽ അ​​​ണ്‍ക്യാ​​​പ്ഡ് താ​​​ര​​​ത്തി​​​ന്‍റെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന സ്കോ​​​റെ​​​ന്ന നേ​​​ട്ടം സാ​​​യ് സു​​​ദ​​​ർ​​​ശ​​​ൻ പേ​​​രി​​​ലാ​​​ക്കി. 47 പ​​​ന്തി​​​ൽ 96 റ​​​ണ്‍സാ​​​യി​​​രു​​​ന്നു ചെ​​​ന്നൈ​​​ക്കെ​​​തി​​​രാ​​​യ ഫൈ​​​ന​​​ലി​​​ൽ ഗു​​​ജ​​​റാ​​​ത്ത് താ​​​ര​​​മാ​​​യ സാ​​​യ് സു​​​ദ​​​ർ​​​ശ​​​ന്‍റെ നേ​​​ട്ടം.