+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫെ​​​​​ഡ​​​​​റേ​​​​​ഷ​​​​​ൻ ക​​​​​പ്പ് അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്സിൽ ആ​​ൻ​​സി​ സോജനും അ​ബ്ദു​ള്ള അ​ബൂ​ബ​ക്ക​റിനും സ്വ​​ർ​​ണം

റാ​​​​​ഞ്ചി: 26ാമ​​​​​ത് ഫെ​​​​​ഡ​​​​​റേ​​​​​ഷ​​​​​ൻ ക​​​​​പ്പ് അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്സി​​​​​നു സൂ​​​​​പ്പ​​​​​ർ ക്ലൈ​​​​​മാ​​​​​ക്സോ​​​​​ടെ അ​​​​​വ​​​​​സാ​​​​​നം. ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​
ഫെ​​​​​ഡ​​​​​റേ​​​​​ഷ​​​​​ൻ ക​​​​​പ്പ് അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്സിൽ ആ​​ൻ​​സി​ സോജനും അ​ബ്ദു​ള്ള അ​ബൂ​ബ​ക്ക​റിനും സ്വ​​ർ​​ണം
റാ​​​​​ഞ്ചി: 26-ാമ​​​​​ത് ഫെ​​​​​ഡ​​​​​റേ​​​​​ഷ​​​​​ൻ ക​​​​​പ്പ് അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്സി​​​​​നു സൂ​​​​​പ്പ​​​​​ർ ക്ലൈ​​​​​മാ​​​​​ക്സോ​​​​​ടെ അ​​​​​വ​​​​​സാ​​​​​നം. ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ന്‍റെ അ​​​​​വ​​​​​സാ​​​​​ന​​​​​ദി​​​​​നം കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന് രണ്ടു സ്വ​​​​​ർ​​​​​ണ​​​​​വും നാലു വെ​​​​​ള്ളി​​​​​യും മൂ​​​​​ന്നു വെ​​​​​ങ്ക​​​​​ല​​​​​വും ല​​​​​ഭി​​​​​ച്ചു.

വ​​​​​നി​​​​​താ ലോം​​​​​ഗ്ജം​​​​​പി​​​​​ലും വ​​​​​നി​​​​​താ 400 മീ​​​​​റ്റ​​​​​ർ ഹ​​​​​ർ​​​​​ഡി​​​​​ൽ​​​​​സി​​​​​ലും കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന് ഇ​​​​​ര​​​​​ട്ട മെ​​​​​ഡ​​​​​ൽ കി​​​​​ട്ടി. വ​​​​​നി​​​​​താ ലോം​​​​​ഗ്ജം​​​​​പി​​​​​ലൂ​​​​​ടെ ആ​​​​​ൻ​​​​​സി സോ​​​​​ജ​​​​​ൻ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന് അ​​​​​വ​​​​​സാ​​​​​ന ദി​​​​​നം സ്വ​​​​​ർ​​​​​ണം സ​​​​​മ്മാ​​​​​നി​​​​​ച്ചു. 6.56 മീ​​​​​റ്റ​​​​​റോ​​​​​ടെ ഏ​​​​​ഷ്യ​​​​​ൻ ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പ് യോ​​​​​ഗ്യ​​​​​തും നേ​​​​​ടി​​​​​യാ​​​​​യി​​​​​രു​​​​​ന്നു ആ​​​​​ൻ​​​​​സി​​​​​യു​​​​​ടെ സു​​​​​വ​​​​​ർ​​​​​ണ​​​​​ജം​​​​​പ്. ന​​​​​യ​​​​​ന ജ​​​​​യിം​​​​​സ് (6.30) കേ​​​​​ര​​​​​ള​​​​​ത്തി​​​​​നാ​​​​​യി വെ​​​​​ങ്ക​​​​​ലം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. വ​​​​​നി​​​​​താ വി​​​​​ഭാ​​​​​ഗം ഹൈ​​​​​ജം​​​​​പി​​​​​ൽ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ അ​​​​​ഞ്ജ​​​​​ലി പി. ​​​​​ദേ​​​​​വ​​​​​സ്യ (1.76 മീ​​​​​റ്റ​​​​​ർ) വെ​​​​​ള്ളി​​​​​യ​​​​​ണി​​​​​ഞ്ഞു. ഹ​​​​​രി​​​​​യാ​​​​​ന​​​​​യു​​​​​ടെ റു​​​​​ബി​​​​​ന യാ​​​​​ദ​​​​​വി​​​​​നാ​​​​​ണ് (1.80) സ്വ​​​​​ർ​​​​​ണം.

പു​രു​ഷ വി​ഭാ​ഗം ട്രി​പ്പി​ൾ ജം​പി​ലൂ​ടെ​യാ​ണ് കേ​ര​ള​ത്തി​ന്‍റെ അ​ക്കൗ​ണ്ടി​ൽ മ​റ്റൊ​രു സ്വ​ർ​ണ​മെ​ത്തി​യ​ത്. അ​ബ്ദു​ള്ള അ​ബൂ​ബ​ക്ക​ർ (16.76 മീ​റ്റ​ർ) ഏ​ഷ്യ​ൻ ചാ​ന്പ്യ​ൻ​ഷി​പ്പ് യോ​ഗ്യ​ത​യോ​ടെ സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി. കേ​ര​ള​ത്തി​ന്‍റെ യു. ​കാ​ർ​ത്തി​കി​നാ​യി​രു​ന്നു (16.44) വെ​ള്ളി. പു​രു​ഷ വി​ഭാ​ഗം 800 മീ​റ്റ​റി​ൽ പി. ​മു​ഹ​മ്മ​ദ് അ​ഫ്സ​ലി​ലൂ​ടെ (1:47.66) കേ​ര​ളം വെ​ള്ളി നേ​ടി. ഏ​ഷ്യ​ൻ യോ​ഗ്യ​ത സ്വ​ന്ത​മാ​ക്കു​ന്ന പ്ര​ക​ട​ന​മാ​ണ് മു​ഹ​മ്മ​ദ് അ​ഫ്സ​ൽ പു​റ​ത്തെ​ടു​ത്ത​ത്.

ഹ​​​​​ർ​​​​​ഡി​​​​​ൽ ക​​​​​ട​​​​​ന്ന് മെ​​​​​ഡ​​​​​ൽ

പു​​​​​രു​​​​​ഷ-​​​​​വ​​​​​നി​​​​​താ 400 മീ​​​​​റ്റ​​​​​ർ ഹ​​​​​ർ​​​​​ഡി​​​​​ൽ​​​​​സി​​​​​ലൂ​​​​​ടെ കേ​​​​​ര​​​​​ളം ഒ​​​​​രു വെ​​​​​ള്ളി​​​​​യും ര​​​​​ണ്ടു വെ​​​​​ങ്ക​​​​​ല​​​​​വും നേ​​​​​ടി. വ​​​​​നി​​​​​താ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ ആ​​​​​ർ. ആ​​​​​ര​​​​​തി (58.29 സെ​​​​​ക്ക​​​​​ൻ​​​​​ഡ്) വെ​​​​​ള്ളി നേ​​​​​ടി​​​​​യ​​​​​പ്പോ​​​​​ൾ ആ​​​​​ർ. അ​​​​​നു (59.32) വെ​​​​​ങ്ക​​​​​ല​​​​​ത്തി​​​​​ൽ മു​​​​​ത്ത​​​​​മി​​​​​ട്ടു. പു​​​​​രു​​​​​ഷ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ എം.​​​​​പി. ജാ​​​​​ബി​​​​​റി​​​​​ലൂ​​​​​ടെ കേ​​​​​ര​​​​​ള അ​​​​​ക്കൗ​​​​​ണ്ടി​​​​​ൽ വെ​​​​​ങ്ക​​​​​ല​​​​​മെ​​​​​ത്തി. 49.99 സെ​​​​​ക്ക​​​​​ൻ​​​​​ഡി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു ജാ​​​​​ബി​​​​​ർ ഫി​​​​​നി​​​​​ഷിം​​​​​ഗ് ലൈ​​​​​ൻ ക​​​​​ട​​​​​ന്ന​​​​​ത്. പു​​​​​രു​​​​​ഷ 200 മീ​​​​​റ്റ​​​​​റി​​​​​ൽ ദേ​​​​​ശീ​​​​​യ റി​​​​​ക്കാ​​​​​ർ​​​​​ഡി​​​​​നു​​​​​ട​​​​​മ​​​​​യാ​​​​​യ ആ​​​​​സാ​​​​​മി​​​​​ന്‍റെ അം​​​​​ല​​​​​ൻ ബൊ​​​​​ർ​​​​​ഗോ​​​​​ഹെ​​​​​യ്ൻ (20.83) സ്വ​​​​​ർ​​​​​ണ​​​​​ത്തി​​​​​ൽ മു​​​​​ത്ത​​​​​മി​​​​​ട്ടു. 20.94 സെ​​​​​ക്ക​​​​​ൻ​​​​​ഡു​​​​​മാ​​​​​യി ഛത്തീ​​​​​സ്ഗ​​​​​ഡി​​​​​ന്‍റെ അ​​​​​നി​​​​​മേ​​​​​ഷ് കു​​​​​ജു​​​​​ർ വെ​​​​​ള്ളി ക​​​​​ര​​​​​സ്ഥ​​​​​മാ​​​​​ക്കി.

വ​​​​​നി​​​​​താ 200 മീ​​​​​റ്റ​​​​​റി​​​​​ൽ ജ്യോ​​​​​തി യാ​​​​​രാ​​​​​ജി​​​​​ക്കാ​​​​​ണു സ്വ​​​​​ർ​​​​​ണം (23.42 സെ​​​​​ക്ക​​​​​ൻ​​​​​ഡ്).