ബുവേനസ് ആരിസ്: അർജന്റീന ദേശീയ ടീമിന്റെ പരിശീലനകേന്ദ്രം ഇനി അറിയപ്പെടുക സൂപ്പർതാരം ലയണൽ മെസിയുടെ പേരിൽ. അർജന്റീന ഫുട്ബോൾ അസോസിയേഷനാണു പരിശീലന കേന്ദ്രത്തിനു മെസിയുടെ പേരു നൽകിയത്. ബുവേനസ് ആരിസിനെ കാസ ഡെ എസീസ എന്ന പരിശീലന കേന്ദ്രം ഇനി ലയണൽ ആന്ദ്രെ മെസി എന്നറിയപ്പെടുമെന്ന് അസോസിയേഷൻ പ്രസിഡന്റ് ക്ലോഡിയോ ടാപിയ ട്വീറ്റ് ചെയ്തു.