മാഞ്ചസ്റ്റർ: നോർവീജിയൻ സ്ട്രൈക്കർ എർലിംഗ് ഹാലണ്ട് ഹാട്രിക് ഹാലണ്ടായി മാറിയ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കു വന്പൻ ജയം. ഇംഗ്ലീഷ് എഫ്എ കപ്പ് ഫുട്ബോൾ ക്വാർട്ടറിൽ മാഞ്ചസ്റ്റർ സിറ്റി 6-0ന് ബേണ്‍ലിയെ തകർത്തു. 32, 35, 59 മിനിറ്റുകളിലായിരുന്നു ഹാലണ്ടിന്റെ ഹാട്രിക്. ജൂലിയൻ ആൽവരെസ് (62’, 73’), കോൾ പാൾമിർ (68’) എന്നിവരും സിറ്റിക്കായി വലകുലുക്കി.
സീസണിൽ ഹാലണ്ടിന്റെ ആറാം ഹാട്രിക്കാണിത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് കളിക്കാർ ആകെ നേടിയത് അഞ്ചു ഹാട്രിക്കാണെന്നതും ശ്രദ്ധേയം. സീസണിൽ ഹാലണ്ട് 41 ഗോൾ തികച്ചു. ഒരു സീസണിൽ വിവിധ മത്സരങ്ങളിലായി 40+ ഗോൾ നേടുന്ന ആറാമത് ഇംഗ്ലീഷ് പ്രീമിയർ ലീഗ് കളിക്കാരനാണു ഹാലണ്ട്. വാൻ നിസ്റ്റൽറൂയ്, മുഹമ്മദ് സല, ക്രിസ്റ്റ്യാനോ റൊണാൾഡോ, കോൾ, ഹാരി കെയ്ൻ എന്നിവരാണ് മുന്‍പ് ഈ നേട്ടത്തിലെത്തിയത്.
സിറ്റിക്കൊപ്പം ഷെഫീൽഡ് യുണൈറ്റഡും എഫ്എ കപ്പ് സെമിയിൽ പ്രവേശിച്ചു. ബ്ലാക്ബേണ്‍ റോവേഴ്സിനെ 3-2നു തോൽപ്പിച്ചാണ് ഷെഫീൽഡ് യുണൈറ്റഡിന്റെ സെമി ഫൈനൽ പ്രവേശം. ണ്ട്