കോഴിക്കോട്: ഐ ലീഗ് ഫുട്ബോൾ 15-ാം റൗണ്ട് പോരാട്ടത്തിനായി ഗോകുലം കേരള എഫ്സി ഇന്ന് കളത്തിൽ. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ അരങ്ങേറുന്ന മത്സരത്തിൽ റൗണ്ട്ഗ്ലാസ് പഞ്ചാബാണ് ഗോകുലത്തിന്റെ എതിരാളികൾ.
നെറോകയ്ക്ക് എതിരായ എവേ പോരാട്ടത്തിൽ 2-1നു പരാജയപ്പെട്ട ശേഷമാണ് ഗോകുലം ഇന്നിറങ്ങുന്നത്. അതുകൊണ്ടുതന്നെ ജയത്തിൽ കുറഞ്ഞഒന്നു കൊണ്ടും ഗോകുലം കേരള തൃപ്തമാകില്ല.
പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനക്കാരാണ് റൗണ്ട്ഗ്ലാസ് പഞ്ചാബ്. 15 മത്സരങ്ങളിൽ 31 പോയിന്റാണ് പഞ്ചാബ് സംഘത്തിനുള്ളത്. 14 മത്സരങ്ങളിൽ 24 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഗോകുലം കേരള എഫ്സി.