ബംഗളൂരു: ജയത്തോടെ 2023 സീസണ് പ്രൈം വോളിബോൾ പോരാട്ടം ആരംഭിക്കാൻ കൊതിച്ച കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനു പിഴച്ചു.
ശക്തമായ പോരാട്ടം നടത്തിയെങ്കിലും അവസാന ചിരി എതിരാളികളുടെ മുഖത്ത് വിരിഞ്ഞത് കണ്ടുനിൽക്കാനേ കൊച്ചി ടീമിനു കഴിഞ്ഞുള്ളൂ. സീസണിലെ തങ്ങളുടെ ആദ്യമത്സരത്തിൽ കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് 2-3ന് ചെന്നൈ ബ്ലിറ്റ്സിനോട് തോറ്റു.
9-15, 15-11, 10-15, 15-8, 9-15 എന്ന സ്കോറിനായിരുന്നു ചെന്നൈ ബ്ലിറ്റ്സിന്റെ ജയം. ആദ്യസെറ്റ് നഷ്ടപ്പെട്ടതിന്റെ ക്ഷീണം രണ്ടാം സെറ്റ് ജയത്തിലൂടെ കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് നികത്തി.
എന്നാൽ, മൂന്നാം സെറ്റ് സ്വന്തമാക്കി ചെന്നൈ 2-1ന്റെ ലീഡിൽ. വാശിയേറിയ അയൽപ്പോരാട്ടത്തിലെ നാലാം സെറ്റ് 15-8ന് കൊച്ചി സ്വന്തമാക്കിയതോടെ അഞ്ചാം സെറ്റ് നിർണായകമായി. അഞ്ചാം സെറ്റിന്റെ തുടക്കത്തിൽ 5-5 വരെ കൊച്ചി ഒപ്പം പിടിച്ചു. എന്നാൽ, പിന്നീട് ബ്ലിറ്റ്സിന്റെ മുന്നേറ്റമായിരുന്നു. 9-15ന് സെറ്റും ജയവും ചെന്നൈ സ്വന്തമാക്കി.