ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ബാഴ്സലോണയ്ക്ക് ഏകപക്ഷീയ ജയം. ഹോം മത്സരത്തിൽ ബാഴ്സലോണ 3-0ന് സെവിയ്യയെ തോൽപ്പിച്ചു. ഇതോടെ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിനേക്കാൾ (45) എട്ട് പോയിന്റ് മുന്നിലായി ബാഴ്സലോണ (53).