ന്യൂഡൽഹി: ഡൽഹി മാരത്തണിന്റെ ഏഴാമത് എഡിഷൻ 26നു നടക്കും. അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും ഫിറ്റ് ഇന്ത്യയുടെയും നേതൃത്വത്തിൽ എൻഇബി സ്പോർട്സ് സംഘടിപ്പിക്കുന്ന ദേശീയ മാരത്തണ്‍, ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽനിന്ന് ആരംഭിച്ച് ലോധി ഗാർഡൻ, ഖാൻ മാർക്കറ്റ് എന്നിവയുൾപ്പെടെ പ്രധാന സ്ഥലങ്ങളിലൂടെ സ്റ്റേഡിയത്തിൽതന്നെ അവസാനിക്കും. 16,000 പേർ പങ്കെടുക്കും.