+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​​​​​ക പോ​​​​​രാ​​​​​ട്ടം

2023, 2024 ലോ​​​​​ക ക്ല​​​​​ബ് വോ​​​​​ളി​​​​​ബോ​​​​​ൾ ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പ് ഇ​​​​​ന്ത്യ​​​​​യി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​മെ​​​​​ന്ന് വോ​​​​​ളി​​​​​ബോ​​​​​ൾ വേ​​​​​ൾ​​​​​ഡും എ​​​​​ഫ്
ലോ​​​​​ക പോ​​​​​രാ​​​​​ട്ടം
2023, 2024 ലോ​​​​​ക ക്ല​​​​​ബ് വോ​​​​​ളി​​​​​ബോ​​​​​ൾ ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പ് ഇ​​​​​ന്ത്യ​​​​​യി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​മെ​​​​​ന്ന് വോ​​​​​ളി​​​​​ബോ​​​​​ൾ വേ​​​​​ൾ​​​​​ഡും എ​​​​​ഫ്ഐ​​​​​വി​​​​​ബി​​​​​യും (ഇ​​​​​ന്‍റ​​​​​ർ​​​​​നാ​​​​​ഷ​​​​​ണ​​​​​ൽ വോ​​​​​ളി​​​​​ബോ​​​​​ൾ ഫെ​​​​​ഡ​​​​​റേ​​​​​ഷ​​​​​ൻ) പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. ഇ​​​​​തോ​​​​​ടെ പ്രൈം ​​​​​വോ​​​​​ളി ചാ​​​​​ന്പ്യ​​​​ന്മാ​​​​​ർ​​​​​ക്ക് ലോ​​​​​ക ക്ല​​​​​ബ് പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​നു​​​​​ള്ള അ​​​​​വ​​​​​സ​​​​​ര​​​​​വും തു​​​​​റ​​​​​ന്നു. ആ​​​​​തി​​​​​ഥേ​​​​​യ ടീം ​​​​​എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ലാ​​​​​ണ് ലോ​​​​​ക ക്ല​​​​​ബ് ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പ് ടി​​​​​ക്ക​​​​​റ്റ് ല​​​​​ഭി​​​​​ക്കു​​​​​ക. ഡി​​​​​സം​​​​​ബ​​​​​ർ ആ​​​​​റി​​​​​നും പ​​​​​ത്തി​​​​​നും ഇ​​​​​ട​​​​​യി​​​​​ലാ​​​​​യി​​​​​രി​​​​​ക്കും ലോ​​​​​ക ക്ല​​​​​ബ് ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പ്.

വ​​​​​നി​​​​​താ ലീ​​​​​ഗ്

പ്രൈം ​​​​​വോ​​​​​ളി​​​​​യു​​​​​ടെ തി​​​​​ള​​​​​ക്ക​​​​​ത്തി​​​​​ലേ​​​​​ക്ക് വ​​​​​നി​​​​​താ ടീ​​​​​മു​​​​​ക​​​​​ളും വൈ​​​​​കാ​​​​​തെ​​​​​യെ​​​​​ത്തു​​​​​മെ​​​​​ന്ന് സം​​​​​ഘ​​​​​ാട​​​​​ക​​​​​ർ അ​​​​​റി​​​​​യി​​​​​ച്ചു. അ​​​​​തി​​​​​നാ​​​​​യി വ​​​​​രുംവ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ളി​​​​​ൽ 70-100 ക​​​​​ളി​​​​​ക്കാ​​​​​രെ ക​​​​​ണ്ടെ​​​​​ത്താ​​​​​നും പ​​​​​ദ്ധ​​​​​തി​​​​​യു​​​​​ണ്ട്. ഉ​​​​​ത്ത​​​​​രേ​​​​​ന്ത്യ​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് ഒ​​​​​രു ടീംകൂ​​​​​ടി പ്രൈം ​​​​​വോ​​​​​ളി​​​​​ബോ​​​​​ളി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി വൈ​​​​​കാ​​​​​തെ എ​​​​​ത്തു​​​​​മെ​​​​​ന്നും സം​​​​​ഘാ​​​​​ട​​​​​ക​​​​​ർ വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

മ​​​​​ല​​​​​യാ​​​​​ള​​​​​ത്തി​​​​​ലും

പ്രൈം ​​​​​വോ​​​​​ളി​​​​​ബോ​​​​​ളി​​​​​ൽ ഇ​​​​​ത്ത​​​​​വ​​​​​ണ മ​​​​​ല​​​​​യാ​​​​​ള​​​​​ത്തി​​​​​ലും ക​​​​​മ​​​​​ന്‍റ​​​​​റിയു​​​​​ണ്ടാ​​​​​കും. സോ​​​​​ണി സ്പോ​​​​​ർ​​​​​ട്സ് ആ​​​​​ണ് പ്രൈം ​​​​​വോ​​​​​ളി സം​​​​​പ്രേ​​​​​ഷ​​​​​ണം ചെ​​​​​യ്യു​​​​​ക. സോ​​​​​ണി സ്പോ​​​​​ർ​​​​​ട്സ് ടെ​​​​​ൻ 2ലാ​​​​​ണ് മ​​​​​ല​​​​​യാ​​​​​ള​​​​​ത്തി​​​​​ൽ ക​​​​​മ​​​​​ന്‍റ​​​​​റി.

15 പോ​​​​​യി​​​​​ന്‍റ്

ആ​​​​​ദ്യം 15 പോ​​​​​യി​​​​​ന്‍റ് നേ​​​​​ടു​​​​​ന്ന ടീ​​​​​മി​​​​​ന് സെ​​​​​റ്റ് എ​​​​​ന്ന രീ​​​​​തി​​​​​യി​​​​​ലാ​​​​​ണ് പ്രൈം ​​​​​വോ​​​​​ളി​​​​​ബോ​​​​​ൾ നി​​​​​യ​​​​​മം. 15-14നും ​​​​​സെ​​​​​റ്റ് അ​​​​​വ​​​​​സാ​​​​​നി​​​​​ക്കും. അ​​​​​ഞ്ച് സെ​​​​​റ്റ് മ​​​​​ത്സ​​​​​ര​​​​​മാ​​​​​ണ്. 5-0ന് ​​​​​ജ​​​​​യി​​​​​ക്കു​​​​​ന്ന ടീ​​​​​മി​​​​​ന് മൂ​​​​​ന്ന് പോ​​​​​യി​​​​​ന്‍റ് ല​​​​​ഭി​​​​​ക്കും. 4-1, 3-2 എ​​​​​ന്നി​​​​​ങ്ങ​​​​​നെ ജ​​​​​യി​​​​​ക്കു​​​​​ന്ന ടീ​​​​​മി​​​​​ന് ര​​​​​ണ്ടു പോ​​​​​യി​​​​​ന്‍റ് മാ​​​​​ത്രം. ലീ​​​​​ഗ് ടേ​​​​​ബി​​​​​ളി​​​​​ൽ ആ​​​​​ദ്യ നാ​​​​​ല് സ്ഥാ​​​​​ന​​​​​ക്കാ​​​​​ർ സെ​​​​​മി​​​​​യി​​​​​ൽ ഇ​​​​​ടം​​​​​പി​​​​​ടി​​​​​ക്കും. പോ​​​​​യി​​​​​ന്‍റ് നി​​​​​ല​​​​​യി​​​​​ൽ തു​​​​​ല്യ​​​​​ത വ​​​​​ന്നാ​​​​​ൽ, ലീ​​​​​ഗ് റൗ​​​​​ണ്ടി​​​​​ൽ ആ​​​​​കെ ജ​​​​​യി​​​​​ച്ച സെ​​​​​റ്റു​​​​​ക​​​​​ളു​​​​​ടെ എ​​​​​ണ്ണം ക​​​​​ണ​​​​​ക്കാ​​​​​ക്കും.

സെ​​​​​മി, ഫൈ​​​​​ന​​​​​ൽ മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ ബെ​​​​​സ്റ്റ് ഓ​​​​​ഫ് ഫൈ​​​​​വ് ആ​​​​​ണ്. അ​​​​​താ​​​​​യ​​​​​ത് മൂ​​​​​ന്ന് സെ​​​​​റ്റ് ആ​​​​​ദ്യം നേ​​​​​ടു​​​​​ന്ന ടീം ​​​​​ജ​​​​​യി​​​​​ക്കും.