ടി.വി. ബാലസുബ്രഹ്മണ്യൻ
ഭുവനേശ്വർ: എഫ്ഐഎച്ച് പുരുഷ ഹോക്കി ലോകകപ്പ് ഫൈനലിൽ ജർമനിയും ബെൽജിയവും ഏറ്റുമുട്ടും. ആവേശകരമായ സെമിഫൈനലുകളിൽ ജർമനി 4-3ന് ഓസ്ട്രേലിയയെയും ബെൽജിയം ഷൂട്ടൗട്ടിലൂടെ 3-2ന് നെതർലൻഡ്സിനെയും കീഴടക്കിയാണ് കിരീടപോരാട്ടത്തിനു യോഗ്യത നേടിയത്.
ആദ്യസെമിയിൽ 2-0നു പിന്നിട്ടുനിന്ന ശേഷമായിരുന്നു ജർമനിയുടെ തിരിച്ചുവരവ് ജയം. ജർമനിക്കായി പീലെറ്റ് ഗോണ്‍സാലൊ (42’, 51’, 58’) ഹാട്രിക് സ്വന്തമാക്കി. 59-ാം മിനിറ്റിൽ വെല്ലർ നിക്ലസ് നേടിയ ഗോളിലായിരുന്നു ജർമൻ ജയം.
ബെൽജിയം x നെതർലൻഡ്സ് മത്സരം നിശ്ചിത സമയത്ത് 2-2 സമനിലയായിരുന്നു. നെതർലൻഡ്സിനായി ജാൻസെൻ ജിപ് (11’, 35’) ഇരട്ടഗോൾ സ്വന്തമാക്കി. ഷൂട്ടൗട്ടിൽ നെതർലൻഡ്സിന്റെ മൂന്ന് ശ്രമം ലക്ഷ്യംകണ്ടില്ല. നാളെയാണ് ഫൈനൽ.