ദുബായ്: കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ട്വന്റി20 ക്രിക്കറ്റ് താരത്തിനുള്ള ഐസിസിയുടെ പുരസ്കാരം ഇന്ത്യയുടെ സൂര്യകുമാർ യാദവിന്. പാക്കിസ്ഥാൻ താരം മുഹമ്മദ് റിസ്വാനെ മറികടന്നാണു സൂര്യകുമാർ പുരസ്കാരം നേടിയത്.
ഐസിസി ട്വന്റി20 ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ ക്രിക്കറ്ററാണു സൂര്യകുമാർ യാദവ്. 2022ലെ മാസ്മരിക പ്രകടനമാണു സൂര്യകുമാറിനെ പുരസ്കാരത്തിനർഹനാക്കിയത്.
കഴിഞ്ഞ വർഷം 31 മത്സരങ്ങൾ കളിച്ച സൂര്യകുമാർ 46.56 ശരാശരിയിൽ 1164 റണ്‍സ് അടിച്ചുകൂട്ടി (ശരാശരി 187.43). കഴിഞ്ഞ വർഷം അന്താരാഷ്ട്ര ട്വന്റി 20യിൽ ഏറ്റവുമധികം റണ്‍സെടുത്ത താരവും സൂര്യകുമാറാണ്. ട്വന്റി20 റാങ്കിംഗിൽ ബാറ്റർമാരുടെ പട്ടികയിൽ ഒന്നാമതെത്താനും താരത്തിനായി.
രണ്ടു സെഞ്ചുറികളാണു കഴിഞ്ഞ വർഷം സൂര്യകുമാർ നേടിയത്. ഇന്ത്യക്കുവേണ്ടി 45 ട്വന്റി20 മത്സരങ്ങൾ കളിച്ച സൂര്യകുമാർ 1578 റണ്‍സ് നേടിയിട്ടുണ്ട്. 13 അർധസെഞ്ചുറികളും മൂന്നു സെഞ്ചുറികളും അതിൽ ഉൾപ്പെടും. ട്വന്റി20യിൽ ഒരു കലണ്ടർ വർഷത്തിൽ ആയിരത്തിനു മുകളിൽ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമാണു സൂര്യകുമാർ.
ട്വന്റി20 ചരിത്രത്തിൽ ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന താരവും സൂര്യയാണ്. 68 സിക്സുകളാണു സൂര്യകുമാർ യാദവ് 2022ൽ നേടിയത്.