പാരീസ്: അഞ്ചുഗോൾ നേട്ടവുമായി ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെ. ഫ്രഞ്ച് കപ്പിൽ പെയ്സ് ഡി കാസലിനെതിരായ മത്സരത്തിലാണ് എംബാപ്പെയുടെ ഗോൾവർഷം. എംബാപ്പെയുടേതടക്കം ഏഴു ഗോളുകളാണു പിഎസ്ജി എതിരാളികളുടെ വലയിൽ നിക്ഷേപിച്ചത്. സൂപ്പർ താരം ലയണൽ മെസി മത്സരത്തിൽ കളിച്ചില്ല.
ഫ്രഞ്ച് ഫുട്ബോളിലെ ആറാംനിര ടീമായ പെയ്സ് ഡി കാസലിനെതിരേ 25, 30, 40, 56, 79 മിനിറ്റുകളിലായിരുന്നു എംബാപ്പെയുടെ ഗോളുകൾ. വെറും 12 മിനിറ്റിൽ എംബാപ്പെ ഹാട്രിക് പൂർത്തിയാക്കി. നെയ്മർ (33’), കാർലോസ് സോളർ (64’) എന്നിവരാണു പിസ്എജിയുടെ ശേഷിച്ച ഗോൾ നേടിയത്. നെയ്മറുടെ ഗോളിനു വഴിയൊരുക്കിനൽകിയതും എംബാപ്പെയാണ്. രണ്ട് അസിസ്റ്റുകളുമായി നെയ്മറും തിളങ്ങി. കരുത്തരായ മാഴ്സയുമായാണു പിഎസ്ജിയുടെ പ്രീക്വാർട്ടർ മത്സരം.