തിരുവനന്തപുരം: ക്യാപ്റ്റൻ മായങ്ക് അഗർവാളിന്റെ ഇരട്ടസെഞ്ചുറിയുടെ മികവിൽ രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരേ കർണാടകയ്ക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്. കേരളം ഒന്നാം ഇന്നിംഗ്സിൽ നേടിയ 342 റണ്‍സ് പിന്തുടർന്ന കർണാടകം ഇന്നലെ സ്റ്റന്പെടുക്കുന്പോൾ ആറിന് 410 എന്ന നിലയിലാണ്.
രണ്ടിന് 137 റണ്‍സെന്ന നിലയിൽ ഇന്നലെ ബാറ്റിംഗ് തുടർന്ന് കർണാടകയ്ക്കായി മായങ്ക് അഗർവാൾ മിന്നും പ്രകടനമാണ് നടത്തിയത്. 360 പന്തുകളിൽ നിന്ന് 17 ഫോറും അഞ്ച് സിക്സും ഉൾപ്പെടെ മായങ്ക് 208 റണ്‍സ് സ്വന്തമാക്കി.