അഡ്ലെയ്ഡ്: ഓസ്ട്രേലിയയ്ക്ക് എതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ സന്ദർശകരായ വെസ്റ്റ് ഇൻഡീസിന് ബാറ്റിംഗ് തകർച്ച.
ഏഴ് വിക്കറ്റ് നഷ്ടത്തിൽ 511 റണ്‍സ് എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്ത ഓസ്ട്രേലിയയ്ക്ക് എതിരേ ക്രീസിലെത്തിയ വിൻഡീസിന് 90 റണ്‍സ് എടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടപ്പെട്ടു. രണ്ടാം ദിനം അവസാനിക്കുന്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 102 റണ്‍സ് എന്ന നിലയിലാണ് വെസ്റ്റ് ഇൻഡീസ്.
തഗെനരെയ്ൻ ചന്ദർപോൾ 47 റണ്‍സുമായും ആൻഡേഴ്സണ് ഫിലിപ്പ് ഒരു റണ്ണുമായും ക്രീസിൽ ഉണ്ട്. വിൻഡീസ് മുൻ താരം ശിവനരെയ്ൻ ചന്ദർപോളിന്റെ മകനാണ് 26കാരനായ തഗെനരെയ്ൻ. മാർഗസ് ലബൂഷെയ്ൻ (163), ട്രാവിസ് ഹെഡ് (175) നോട്ടൗട്ട്), ഉസ്മാൻ ഖ്വാജ (62), അലക്സ് കാരെ (41 നോട്ടൗട്ട്) എന്നിവരാണ് ഓസ്ട്രേലിയൻ ഒന്നാം ഇന്നിംഗ്സിൽ തിളങ്ങിയത്.