+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അബ്രാര്‍ ഇം​​​​ഗ്ല​​​​ണ്ടി​​​​നെ ക​​​​റ​​​​ക്കി വീ​​​​ഴ്ത്തി

മു​​​​ൾ​​​​ട്ടാ​​​​ൻ: ര​​​​ണ്ടാം ടെ​​​​സ്റ്റ് ക്രി​​​​ക്ക​​​​റ്റി​​​​ൽ ഇം​​​​ഗ്ല​​​​ണ്ടി​​​​നെ എ​​​​റി​​​​ഞ്ഞി​​​​ട്ട് പാ​​​​ക്കി​​​​സ്ഥാ​​​​ൻ. ടോ​​​​സ് നേ​​​​ടി ബാ​​​​റ്റിം​​​​ഗി​​​​ന് ഇ​​​​റ​​​​ങ്ങ
അബ്രാര്‍ ഇം​​​​ഗ്ല​​​​ണ്ടി​​​​നെ  ക​​​​റ​​​​ക്കി വീ​​​​ഴ്ത്തി
മു​​​​ൾ​​​​ട്ടാ​​​​ൻ: ര​​​​ണ്ടാം ടെ​​​​സ്റ്റ് ക്രി​​​​ക്ക​​​​റ്റി​​​​ൽ ഇം​​​​ഗ്ല​​​​ണ്ടി​​​​നെ എ​​​​റി​​​​ഞ്ഞി​​​​ട്ട് പാ​​​​ക്കി​​​​സ്ഥാ​​​​ൻ. ടോ​​​​സ് നേ​​​​ടി ബാ​​​​റ്റിം​​​​ഗി​​​​ന് ഇ​​​​റ​​​​ങ്ങി​​​​യ ഇം​​​​ഗ്ല​​​​ണ്ടി​​​​ന്‍റെ ഒ​​​​ന്നാം ഇ​​​​ന്നിം​​​​ഗ്സ് 281 റ​​​​ണ്‍​സി​​​​ൽ അ​​​​വ​​​​സാ​​​​നി​​​​ച്ചു. 51.4 ഓ​​​​വ​​​​ർ മാ​​​​ത്ര​​​​മേ ഇം​​​​ഗ്ലീ​​​​ഷ് ഇ​​​​ന്നിം​​​​ഗ്സ് നീ​​​​ണ്ടു​​​​ള്ളൂ.

പാ​​​​ക്കി​​​​സ്ഥാ​​​​നു​​​​വേ​​​​ണ്ടി അ​​​​ര​​​​ങ്ങേ​​​​റ്റ​​​​ക്കാ​​​​ര​​​​ൻ അബ്രാര്‍ അ​​​​ഹ​​​​മ്മ​​​​ദ് 114 റ​​​​ണ്‍​സ് വ​​​​ഴ​​​​ങ്ങി ഏ​​​​ഴ് വി​​​​ക്ക​​​​റ്റ് വീ​​​​ഴ്ത്തി. സാ​​​​ഹി​​​​ദ് മ​​​​ഹ​​​​മ്മൂ​​​​ദ് മൂ​​​​ന്ന് വി​​​​ക്ക​​​​റ്റ് നേ​​​​ടി. അ​​​​ര​​​​ങ്ങേ​​​​റ്റ​​​​ത്തി​​​​ൽ പാ​​​​ക്കി​​​​സ്ഥാ​​​​നു​​​​വേ​​​​ണ്ടി ഏ​​​​ഴ് വി​​​​ക്ക​​​​റ്റ് നേ​​​​ടു​​​​ന്ന മൂ​​​​ന്നാ​​​​മ​​​​ത് ബൗ​​​​ള​​​​റാ​​​​ണ് അബ്രാര്‍. മു​​​​ഹ​​​​മ്മ​​​​ദ് സ​​​​ഹീ​​​​ദ് (1996), മു​​​​ഹ​​​​മ്മ​​​​ദ് ന​​​​സീ​​​​ർ (1969) എ​​​​ന്നി​​​​വ​​​​രാ​​​​ണ് മു​​​​ന്പ് ഈ ​​​​നേ​​​​ട്ടം സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്.

ആ​​​​ദ്യ സെ​​​​ഷ​​​​നി​​​​ൽ​​​​ത്ത​​​​ന്നെ അബ്രാര്‍ അ​​​​ഞ്ച് വി​​​​ക്ക​​​​റ്റ് നേ​​​​ടി​​​​യി​​​​രു​​​​ന്നു. അ​​​​ര​​​​ങ്ങേ​​​​റ്റ​​​​ത്തി​​​​ലെ ഓ​​​​പ്പ​​​​ണിം​​​​ഗ് സെ​​​​ഷ​​​​നി​​​​ൽ അ​​​​ഞ്ച് വി​​​​ക്ക​​​​റ്റ് വീ​​​​ഴ്ത്തു​​​​ന്ന ലോ​​​​ക​​​​ത്തി​​​​ലെ നാ​​​​ലാ​​​​മ​​​​നു​​​​മാ​​​​യി 24കാ​​​​ര​​​​നാ​​​​യ അബ്രാര്‍.
മ​​​​റു​​​​പ​​​​ടി​​​​ക്ക് ക്രീ​​​​സി​​​​ലെ​​​​ത്തി​​​​യ പാ​​​​ക്കി​​​​സ്ഥാ​​​​ൻ ആ​​​​ദ്യ​​​​ദി​​​​നം അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​ന്പോ​​​​ൾ ര​​​​ണ്ട് വി​​​​ക്ക​​​​റ്റ് ന​​​​ഷ്ട​​​​ത്തി​​​​ൽ 107 റ​​​​ണ്‍​സ് എ​​​​ന്ന നി​​​​ല​​​​യി​​​​ലാ​​​​ണ്. 61 റ​​​​ണ്‍​സു​​​​മാ​​​​യി ക്യാ​​​​പ്റ്റ​​​​ൻ ബാ​​​​ബ​​​​ർ അ​​​​സ​​​​മും 32 റ​​​​ണ്‍​സു​​​​മാ​​​​യി സൗ​​​​ദ് ഷ​​​​ക്കീ​​​​ലു​​​​മാ​​​​ണ് ക്രീ​​​​സി​​​​ൽ.

ബെ​​​​ൻ ഡ​​​​ക്ക​​​​റ്റ് (63) ആ​​​​ണ് ഇം​​​​ഗ്ലീ​​​​ഷ് ഇ​​​​ന്നിം​​​​ഗ്സി​​​​ലെ ടോ​​​​പ് സ്കോ​​​​റ​​​​ർ. ഒ​​​​ല്ലി പോ​​​​പ്പ് (60), മാ​​​​ർ​​​​ക്ക് വു​​​​ഡ് (36 നോ​​​​ട്ടൗ​​​​ട്ട്), ക്യാ​​​​പ്റ്റ​​​​ൻ ബെ​​​​ൻ സ്റ്റോ​​​​ക്സ് (30) എ​​​​ന്നി​​​​വ​​​​രും സ്കോ​​​​ർ​​​​ബോ​​​​ർ​​​​ഡി​​​​ലേ​​​​ക്ക് സം​​​​ഭാ​​​​വന​​​​ ന​​​​ൽ​​​​കി.