കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ കഴിഞ്ഞ ഹോം മത്സരങ്ങളില്‍ സുരക്ഷാവലയം തകര്‍ത്ത് ഗ്രൗണ്ടിലേക്കിറങ്ങിയതുള്‍പ്പെടെ ആരാധകരുടെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തിനെതിരേ ശക്തമായ നടപടിക്കൊരുങ്ങി ക്ലബ്.
ഇനിയുള്ള മത്സരങ്ങളില്‍ താരങ്ങളുടെയും ഒഫീഷ്യല്‍സിന്റെയും സുരക്ഷയ്ക്കു വെല്ലുവിളിയാകുന്ന തരത്തില്‍ ഗ്രൗണ്ടിലേക്ക് അതിക്രമിച്ചു കയറുന്നവർക്കു അഞ്ചുലക്ഷം രൂപ പിഴയ്ക്കു പുറമെ സ്റ്റേഡിയത്തിലേക്ക് വിലക്കും ഏര്‍പ്പെടുത്തുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് അധികൃതര്‍ അറിയിച്ചു. ബംഗളൂരു എഫ്സിക്കെതിരെ നാളെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത ഹോം മത്സരം.