ഫിഫ 2022 ഖത്തർ ലോകകപ്പിൽ ഇന്ന് ക്വാർട്ടർ ഫൈനലിന്റെ ഡബിൾ ഇംപാക്റ്റ്. ക്വാർട്ടർ ഫൈനലിന്റെ ആദ്യദിനമായ ഇന്നു രണ്ടു മത്സരങ്ങൾ. അതും ലാറ്റിനമേരിക്കൻ ശക്തികളായ അർജന്റീനയും ബ്രസീലും യൂറോപ്യൻ കരുത്തരായ നെതർലൻഡ്സിനെയും ക്രൊയേഷ്യയെയും നേരിടും.
ബ്രസീൽ x ക്രൊയേഷ്യ പോരാട്ടമാണ് ആദ്യം നടക്കുക. പിന്നാലെ അർജന്റീന x നെതർലൻഡ്സ് മത്സരവും അരങ്ങേറും. കാൽപ്പന്ത് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രസീൽ x അർജന്റീന സൂപ്പർ ഡ്യൂപ്പർ സെമി ഫൈനലിന് കളമൊരുങ്ങുമോ എന്ന് ഇന്നറിയാം. അങ്ങനെയെങ്കിൽ ആരാധകരുടെ ആവേശം മറ്റൊരു തലത്തിലേക്ക് ഉയരും. അർജന്റീനയും ബ്രസീലും ഇന്ന് ജയിച്ചാൽ സെമിയിൽ ഇരുടീമും തമ്മിലാണ് ഏറ്റുമുട്ടുക.