ദോഹ: ഖത്തറിൽ മൊറോക്കൻ വണ്ടർ. നിശ്ചിത സമയത്തും അധിക സമയത്തും സ്പെയിനിനെ ശ്വാസംമുട്ടിച്ച മൊറോക്കോ, പെനൽറ്റി ഷൂട്ടൗട്ടിലൂടെ അവരുടെ കഥകഴിച്ചു.
ഷൂട്ടൗട്ടിൽ സ്പെയിൻ വട്ടപൂജ്യമായി. ആദ്യ മൂന്ന് കിക്കും ലക്ഷ്യത്തിലെത്തിക്കാൻ സാധിക്കാതിരുന്ന സ്പെയിനിനെ 3-0നു തകർത്താണ് മൊറോക്കോ ക്വാർട്ടറിൽ പ്രവേശിച്ചത്.
പാബ്ലൊ സരാബിയയുടെ ഷോട്ട് പോസ്റ്റിലിടിച്ച് തെറിച്ചപ്പോൾ കാർലോസ് സോളർ, സെർജിയൊ ബുസ്ക്വെറ്റ്സ് എന്നിവരുടെ ഷോട്ടുകൾ തടഞ്ഞ ഗോളി യാസിൻ ബോനോയാണ് മൊറോക്കോയുടെ സൂപ്പർ ഹീറോ. ബെൽജിയത്തിനെ ഗ്രൂപ്പ് ഘട്ടത്തിൽ മറിച്ച മൊറോക്കോ ഇതോടെ ഈ ലോകകപ്പിന്റെ കറുത്ത കുതിരകളായി.
ചരിത്ര നേട്ടം
ഫിഫ ലോകകപ്പ് ചരിത്രത്തിൽ മൊറോക്കോ ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കുന്നത് ഇതാദ്യമാണ്. 1986 ലോകകപ്പ് പ്രീക്വാർട്ടറിൽ കടന്നതായിരുന്നു മൊറോക്കോയുടെ ഇതുവരെയുള്ള മികച്ച പ്രകടനം. ക്രൊയേഷ്യ x ജപ്പാൻ പ്രീക്വാർട്ടറിനുശേഷം ഈ ലോകകപ്പിൽ പെനൽറ്റിയിലൂടെ വിധിനിർണയിച്ച മത്സരമായിരുന്നു.
പന്തിന്റെ നിയന്ത്രണം സ്പെയിനിന്റെ വരുതിയിലായിരുന്നെങ്കിലും മൊറോക്കൻ ഗോൾമുഖത്ത് കടക്കാനോ, ഷോട്ട് ഉതിർക്കാനോ അവർക്കു സാധിച്ചില്ല. ആദ്യ പകുതിയിൽ ഒരു ഷോട്ട് മാത്രമാണ് (മാർക്കൊ അസെൻസിയൊ, 26-ാം മിനിറ്റ്) സ്പെയിൻ തൊടുത്തത്.
ഗാവി റിക്കാർഡ്
സ്പാനിഷ് രാജകുമാരി ലിയൊനോറിന്റെ ഇഷ്ടക്കാരനായ ഗാവിക്ക് ഫിഫ ലോകകപ്പ് ചരിത്രത്തിലെ അപൂർവ റിക്കാർഡ്. പെലെയ്ക്കുശേഷം ലോകകപ്പ് നോക്കൗട്ട് സ്റ്റാർട്ടിംഗ് ഇലവനിൽ ഇറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റിക്കാർഡ് ഗാവി (18 വയസും 123 ദിനവും) സ്വന്തമാക്കി. അക്രാഫ് ഹക്കിമിയും ഹക്കിം സിയെച്ചും മൊറോക്കോയ്ക്കായി ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരം (7) കളിക്കുന്ന താരങ്ങളായി.