ദോഹ: പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അപ്രതീക്ഷിത നീക്കത്തിലൂടെ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസറിലേക്കു ചേക്കേറി. രണ്ടര വർഷ കരാറിലാണ് അൽ നസൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയതെന്നാണു റിപ്പോർട്ട്.
സീസണിൽ 1719 കോടി രൂപ പ്രതിഫലത്തിനാണ് റൊണാൾഡോ സൗദി ക്ലബ്ബിൽ എത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. ഇതോടെ ഒരു സീസണിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരമെന്ന റിക്കാർഡും റൊണാൾഡോ സ്വന്തമാക്കി.
ഖത്തർ ലോകകപ്പിൽ ഇന്ന് പ്രീക്വാർട്ടർ പോരാട്ടത്തിനായി പോർച്ചുഗൽ തയാറെടുക്കുന്നതിനിടെയാണ് താരത്തിന്റെ ട്രാൻസ്ഫർ വാർത്ത പുറത്തുവന്നിരിക്കുന്നത്.
ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരമായിരുന്ന റൊണാൾഡോ, പരിശീലകനെയും ക്ലബ്ബിനെയും കുറ്റപ്പെടുത്തുന്ന പ്രസ്താവന നടത്തിയതു വിവാദമായിരുന്നു. തുടർന്ന് തങ്ങൾ വേർപിരിയുകയാണെന്ന് ക്ലബ്ബും റൊണാൾഡോയും ലോകകപ്പിനിടെ പ്രസ്താവനയിറക്കി ബന്ധം വിച്ഛേദിച്ചു.